22 വർഷം ബംഗളൂരുവിൽ നടത്തിയ എയ്റോ ഇന്ത്യ യു.പിയിലേക്ക്; പ്രതിഷേധിച്ച് കർണാടക
text_fieldsന്യൂഡൽഹി: കഴിഞ്ഞ 22 വർഷമായി ബംഗളൂരുവിൽ നടത്തിയിരുന്നു എയ്റോ ഇന്ത്യ ഷോ യു.പിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ കർണാടകയിൽ പ്രതിഷേധം ഉയരുന്നു. വിഷയത്തിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നിലപാട് വ്യക്തമാക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ ഇതുവരെ കേന്ദ്രസർക്കാറിെൻറ ഒൗദ്യോഗിക നിലപാട് പുറത്ത് വന്നിട്ടില്ല.
എയ്റോ ഷോ വിപുലമായി നടത്താൻ യു.പി തയറാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പ്രതിരോധ മന്ത്രി നിർമല സീതരാമനെ കണ്ടാണ് ഷോ നടത്താൻ സന്നദ്ധമാണെന്ന് യോഗി ആദിത്യനാഥ് അറിയിച്ചത്.
എയ്റോ ഇന്ത്യ പരിപാടി ബംഗളൂരുവിൽ നിന്ന് മാറ്റുന്നത് ദൗർഭാഗ്യകരമാണ്. സ്വാതന്ത്രത്തിന് ശേഷം ബംഗളൂരുവായിരുന്നു ഇന്ത്യയുടെ ഡിഫൻസ് ഹബ്. എന്നാൽ, എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നിർണായകമായ ചില പ്രതിരോധ പദ്ധതികൾ പോലും കർണാടകയിൽ നിന്ന് മാറ്റുന്ന സാഹചര്യമാണ് ഉള്ളതെന്ന് പരമേശ്വര ട്വിറ്ററിൽ കുറ്റപ്പെടുത്തി. അതേ സമയം, മറ്റ് സംസ്ഥാനങ്ങൾക്കും പ്രതിരോധ വകുപ്പിെൻറ പരിപാടികൾ നടത്താൻ അവസരം നൽകണമെന്ന് ബി.ജെ.പി എം.പി ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.