സി.എ.എയിലെ തർക്കം നിതീഷിെൻറയും യോഗിയുടേയും ഒത്തുകളി -ആർജെഡി
text_fieldsസി.എ.എയെ ചൊല്ലി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും താര പ്രചാരകൻ യോഗി ആദിത്യനാഥും തമ്മിലുള്ള തർക്കങ്ങൾ ഒത്തുകളിയാണെന്ന് മഹാസഖ്യം നേതാവ് തേജസ്വി യാദവിെൻറ പാർട്ടിയായ ആർജെഡി. തെരഞ്ഞെടുപ്പിെൻറ അവസാന ഘട്ടങ്ങളിൽ പ്രചരണം തുടരുന്നതിനിടെ എൻഡിഎ ഘടകകക്ഷികളായ ബിജെപി, ജനതാദൾ (യുണൈറ്റഡ്) എന്നിവർ പതിവ് തന്ത്രം പയറ്റുന്നതായാണ് സൂചനയെന്ന് ആർജെഡി നേതാക്കൾ പറയുന്നു. ഒരുവശത്ത് മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് ഹിന്ദുവോട്ട് സ്വരൂപിക്കാനും മറുവശത്ത് എതിർശബ്ദമുയർത്തി മുസ്ലിംകളെ പിണക്കാതിരിക്കാനുമാണ് നിതീഷിെൻറ ശ്രമം.
വിവാദമായ വിഷയങ്ങൾ ഉന്നയിക്കുന്നതിലും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലും നിതീഷും യോഗിയും തമ്മിൽ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദൾ (ആർജെഡി) ദേശീയ വൈസ് പ്രസിഡൻറുമായ ശിവാനന്ദ് തിവാരി പറഞ്ഞു.'ഇത് ബിജെപിയും ജെഡിയുവും തമ്മിലുള്ള ഒത്തുകളിയാണ്. നിതീഷ് കുമാറിന് പ്രതികരിക്കാൻ പാകത്തിനുള്ള വിഷയം യോഗി ആദിത്യനാഥ് ഉന്നയിച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ നേരത്തേ നിതീഷ് കുമാർ നിശബ്ദ കാഴ്ചക്കാരനായി തുടരുകയായിരുന്നു. ചമ്പാരനിൽ ജയ് ശ്രീ രാം വിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചപ്പോൾ അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ബിജെപിയും ജെഡിയുവും ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്'-തിവാരി പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരൻ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാൽ കേന്ദ്രത്തിലെ ബിജെപി സർക്കാർ അവരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്ന് യോഗി കതിഹാർ നിയമസഭാ സീറ്റിലെ റാലിയിൽ പറഞ്ഞിരുന്നു.'നുഴഞ്ഞുകയറ്റ പ്രശ്നത്തിന് മോദിജി പരിഹാരം കണ്ടെത്തിയിട്ടുണ്ട്. സിഎഎ (പൗരത്വ ഭേദഗതി നിയമം) ഉപയോഗിച്ച് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ അദ്ദേഹം ഉറപ്പുവരുത്തി. ഇനിമുതൽ ഏതൊരു നുഴഞ്ഞുകയറ്റക്കാരനേയും രാജ്യം പുറത്താക്കും. രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും പ്രശ്നത്തിലാക്കുന്ന ആരെയും ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല'-യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ 'വിടുവായത്തം' എന്നാണ് നിതീഷ് കുമാർ വിശേഷിപ്പിച്ചത്. ആരാണ് ഇത്തരം അനാവശ്യങ്ങൾ സംസാരിക്കുകയെന്നും നിതീഷ് ചോദിച്ചിരുന്നു.'ചിലർ കുപ്രചരണം നടത്തുകയാണ്. ആരെയാണ് രാജ്യത്ത് നിന്ന് പുറത്താക്കുക? എല്ലാവരും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ആരെയും പുറത്താക്കാൻ ആർക്കും അധികാരമില്ല. ഞങ്ങൾ എല്ലായ്പ്പോഴും യോജിപ്പിെൻറ അന്തരീക്ഷം സൃഷ്ടിക്കുകയും എല്ലാവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും'-നിതീഷ്കുമാർ കിഷൻഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവർത്തിക്കാനാണ് തെൻറ ശ്രമമെന്നും അതിനാൽ പുരോഗതി കൈവരിക്കാമെന്നും നിതീഷ് കൂട്ടിച്ചേർത്തു. 'ഈ ആളുകൾ ഭിന്നിപ്പുകൾ സൃഷ്ടിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. അവർക്ക് മറ്റ് ജോലികളൊന്നുമില്ലേ'-അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.