അയോധ്യയിൽ ‘കോദാംബ രാം’ പ്രതിമ അനാച്ഛാദനം ചെയ്ത് യോഗി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ അയോധ്യയില്‍ ഏഴടി ഉയരമുള്ള ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദി ത്യനാഥ്. അയോധ്യ ശോധ് സംസ്ഥാൻ മ്യൂസിയത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. രാമെൻറ ജീവിതത്തിലെ ഒരു ഘട്ട മായ കോദംബ രാം എന്ന പ്രതിമയാണ് യോഗി അനാച്ഛാദനം ചെയ്തത്. രാമെൻറ അഞ്ച് അവതാരങ്ങളിൽ ഒന്നാണ് ‘കോദാംബ രാം’.
< p>രാഷ്ട്രപതിയുടെ അവാര്‍ഡ് കരസ്ഥമാക്കിയ കര്‍ണാടകയിലെ ഒരു പ്രസിദ്ധ കലാകാരനാണ് രൂപകല്‍പന ചെയ്തതെന്നും അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റാം തീര്‍ഥ് പറഞ്ഞു.ഏഴടി നീളമുള്ള ഒറ്റ റോഡ്വുഡ് മരത്തിലാണ് പ്രതിമ നിർമിച്ചത്. 35 ലക്ഷം രൂപക്ക് കർണാടകയിൽ നിന്നുമാണ് മരം ഉത്തർപ്രദേശ് സർക്കാർ വാങ്ങിയത്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടക സർക്കാറിെൻറ ആർട്ട് ആൻറ് ക്രാഫ്റ്റ് എംപോറിയത്തിലാണ് ഇത്തരത്തിലൊരു പ്രതിമ ആദ്യമായി കാണുന്നത്. ഇതേ തുടര്‍ന്നാണ് സമാനമായ പ്രതിമ അയോധ്യയിലെ മ്യൂസിയത്തിലേക്ക് ആവശ്യപ്പെട്ടതെന്ന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റാം തീര്‍ഥ് അറിയിച്ചു. ഉത്തര്‍ പ്രദേശ് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ സാന്നിധ്യത്തില്‍ പ്രതിമയുടെ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു
പ്രതിമ അനാച്ഛാദനത്തിന് ശേഷം രാം ജന്മഭൂമി ന്യായ് തലവന്‍ മഹന്ദ് നൃത്യഗോപാല്‍ ദാസിെൻറ ഒരാഴ്ച നീളുന്ന ജന്മദിന പരിപാടിയിലും യോഗി പങ്കെടുത്തു. രാം കി പൗരി, ബസ് സ്റ്റേഷന്‍, ഗുപ്താര്‍ഗട്ടിലെ ബസ് സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും യോഗി സന്ദര്‍ശിക്കും.
സരയൂ നദീതീരത്ത് 221 മീറ്റര്‍ ഉയരമുള്ള ശ്രീരാമെൻറ പ്രതിമ നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.