Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവടക്കുകിഴക്കൻ...

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പരിഗണന ആന്ധ്രക്കില്ല-ചന്ദ്രബാബു നായിഡു

text_fields
bookmark_border
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പരിഗണന ആന്ധ്രക്കില്ല-ചന്ദ്രബാബു നായിഡു
cancel

ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക്​ നൽകുന്ന പരിഗണന ആന്ധ്രക്ക്​ കേന്ദ്രസർക്കാർ നൽകുന്നില്ലെന്ന്​ മുഖ്യമന്ത്രി തെലുങ്ക​ുദേശം പാർട്ടി നേതാവുമായ ച​ന്ദ്രബാബു നായിഡു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ കൈകോർക്കുന്നു. അവർക്ക്​ പ്രത്യേക വ്യാവസായിക സഹായങ്ങൾ നൽകുന്നു. എന്നാൽ, ആന്ധ്രക്ക്​ പ്രത്യേക സഹായങ്ങൾ നൽകുന്നില്ല. ഇത്​ വിവേചനമാണെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. സംസ്ഥാന നിയമസഭയിൽ സംസാരിക്കു​േമ്പാഴാണ്​ ആന്ധ്രക്ക്​ പ്രത്യേക പദവി നൽകാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ചന്ദ്രബാബു നായിഡു വീണ്ടും രംഗത്തെത്തിയത്​.

കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാർ മികച്ച പ്രകടനമാണ്​ നടത്തിയത്​. വകുപ്പുകളിൽ പരിഷ്​കാരം കൊണ്ടു വരാൻ അവർക്ക്​ സാധിച്ചിട്ടുണ്ട്​. മന്ത്രിമാരുടെ സേവനങ്ങൾക്ക്​ നന്ദി അറിയിക്കുന്നുവെന്നും ച​ന്ദ്രബാബു നായിഡു പറഞ്ഞു. 

ആന്ധ്രക്ക്​ പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ്​ ടി.ഡി.പി പ്രതിനിധികൾ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന്​ അറിയിച്ചത്​. സംസ്ഥാനത്തിന്​ പ്രത്യേക പാക്കേജ്​ നൽകാമെന്ന കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയുടെ നിർദേശവും ടി.ഡി.പിക്ക്​ സ്വീകാര്യമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TDPmalayalam newsAndrapradeshN Chandrababu Naidu
News Summary - You are holding hand of the North Eastern states but not Andhra Pradesh's-Chandra babu naidu-India news
Next Story