ബി.ജെ.പിയിൽ തേൻറടമുള്ളത് താങ്കൾക്ക് മാത്രം, ആശംസകൾ; ഗഡ്കരിക്ക് രാഹുലിെൻറ പ്രശംസ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവ് നിതിൻ ഗഡ്കരിയുടെ പ്രസ്താവനകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി നേതൃത്വത്തിനും തലവേദന സൃഷ്ടിക്കുന്നതിനിടെ അദ്ദേഹത്തെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബി.ജെ.പിയിൽ കുറച്ചെങ്കിലും തേൻറടമുള്ളത് നിതിൻ ഗഡ്കരിക്കു മാത്രമാണെന്നും ആശംസകൾ അറിയിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. റഫാൽ അഴിമതിയും അനിൽ അംബാനിയും, കർഷകരുടെ ദുരവസ്ഥ,സ്ഥാപനങ്ങളുടെ തകർച്ച എന്നീ വിഷയങ്ങളിലും ഗഡ്കരി പ്രതികരിക്കണമെന്നും രാഹുൽ നിർദേശിച്ചു.
കുടുംബം നോക്കാത്തവർക്ക് രാജ്യം ഭരിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം നാഗ്പൂരിൽ എ.ബി.വി.പി പ്രവർത്തകരുടെ പരിപാടിയിൽ പെങ്കടുത്ത് ഗഡ്കരി പറഞ്ഞിരുന്നു. വാക്ക് പാലിക്കാത്ത നേതാക്കൾ ജനങ്ങളുടെ തല്ലുകൊള്ളേണ്ടിവരുമെന്ന പ്രസ്താവനയും കഴിഞ്ഞ മാസം ഗഡ്കരിയുടേതായി വന്നിരുന്നു. കോൺഗ്രസും മറ്റു പ്രതിപക്ഷവും ഗഡ്കരിയുടെ പരിഹാസം ഏറ്റെടുക്കുകയും അദ്ദേഹത്തിെൻറ പ്രസ്താവനകൾ മോദിയെ ഉദ്ദേശിച്ചാണെന്ന തരത്തിൽ വ്യാപക പ്രചാരണം നൽകുകയും ചെയ്തിരുന്നു.
താൻ ജയിച്ചാൽ ഒാരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി മോദി, കറൻസി നിരോധനം തെറ്റായ തീരുമാനമാണെന്ന് െതളിഞ്ഞാൽ ഏതെങ്കിലും കവലയിൽ വന്ന് ജനത്തിെൻറ അടിയേറ്റു വാങ്ങാൻ തയാറാണെന്ന് വെല്ലുവിളിച്ചിരുന്നു. നേരത്തെ ഹിന്ദി ഹൃദയ ഭൂമിയിൽ ബി.െജ.പി പരാജയപ്പെട്ടപ്പോൾ വിജയം ഏറ്റെടുക്കുന്നവർ പരാജയത്തിെൻറ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് പറഞ്ഞ് അമിത് ഷായേയും മോദിയേയും ഗഡ്കരി പരിഹസിച്ചിരുന്നു.
Gadkari Ji, compliments! You are the only one in the BJP with some guts. Please also comment on:
— Rahul Gandhi (@RahulGandhi) February 4, 2019
1. The #RafaleScam & Anil Ambani
2. Farmers’ Distress
3. Destruction of Institutionshttps://t.co/x8BDj1Zloa
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.