Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ ഇനിമുതൽ...

തമിഴ്​നാട്ടിൽ ഇനിമുതൽ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്​സിൻ ലഭിക്കും

text_fields
bookmark_border
തമിഴ്​നാട്ടിൽ ഇനിമുതൽ സ്വകാര്യ ആശുപത്രികളിലും  സൗജന്യ വാക്​സിൻ ലഭിക്കും
cancel

ചെന്നൈ: സർക്കാർ ആശുപത്രികൾക്ക്​ പിന്നാലെ തമിഴ്​നാട്ടിലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ്​ വാക്​സിനേഷൻ പദ്ധതിക്ക്​ തുടക്കം കുറിച്ച്​ സർക്കാർ. ചെന്നൈ കാവേരി ആശുപത്രിയിൽ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ പദ്ധതി ഉദ്​ഘാടനം ചെയ്​തു.

സ്വകാര്യ സ്​ഥാപനങ്ങൾ നൽകുന്ന കോർപറേറ്റ്​ സാമൂഹിക ഉത്തരവാദിത്ത(സി.എസ്​.ആർ) ഫണ്ട്​ ചെലവഴിച്ചാണ്​​ പദ്ധതി നടപ്പാക്കുക. 137 സ്വകാര്യ ആശുപത്രികളിലാണ്​ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.സി.​െഎ.​െഎ ഇതിനായി 2.20 കോടി രൂപ സംഭാവന നൽകിയതിനുപുറമെ മറ്റു കമ്പനികളും ഫണ്ട്​ ​ൈകമാറിയിരുന്നു.

സൗജന്യ കുത്തിവെപ്പിനൊപ്പം പണം നൽകിയുള്ള വാക്​സിൻ കുത്തിവെപ്പെടുക്കാനും ഈ ആശുപത്രികൾക്ക്​ അനുവാദമു​ണ്ട്​. സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്​സിനേഷൻ നടപടികൾ ആരംഭിക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ തിരക്ക്​ കുറയു​മെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private hospitalsfree vaccine
News Summary - You can now get free vaccines from private hospitals
Next Story