സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് അകറ്റിനിർത്താനാവില്ല- മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
text_fieldsന്യൂഡൽഹി: ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കാനാവില്ലെന്ന് വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ശബരിമല സന്നിധാനത്തിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് വിധിച്ച ബെഞ്ചിന് നേതൃത്വം നൽകിയത് മിശ്രയായിരുന്നു. ജീവിതത്തിൽ സ്ത്രീകൾ തുല്യപങ്കാളികളാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച വിധിക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മിശ്രയുടെ പ്രതികരണം. ‘‘ശക്തമായ നിയമസംവിധാനം നമുക്കുണ്ട്. രാഷ്ട്രത്തിെൻറ എല്ലാതലങ്ങളിലും ഭരണഘടനാപരമായ രീതികൾ പാലിക്കപ്പെടണം. ഒരൊറ്റ പൗരനും ഇന്ത്യൻ ഭരണഘടന തനിക്ക് ബാധകമല്ലെന്ന് തോന്നരുത്. അയാൾ അതിെൻറ ഭാഗമല്ലെന്ന തോന്നലും അരുത്’’ -മിശ്ര പറഞ്ഞു.
ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസിൽ സെപ്തംബർ 28ന് സുപ്രധാന വിധി പറഞ്ഞത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പ്രതികരണവുമായി ദീപക് മിശ്ര രംഗത്തെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ദീപക് മിശ്ര വിരമിച്ചത്. ചരിത്രപരമായ വിധികൾ പുറപ്പെടുവിച്ചായിരുന്നു മിശ്രയുടെ പടിയിറക്കം. ആധാർ കേസ്, സ്വവർഗ ലൈംഗികത, വിവാഹേതര ബന്ധം കുറ്റകരമാക്കിയുള്ള വകുപ്പ് എന്നിവയുമായി ബന്ധപ്പെെട്ടല്ലാം ദീപക് മിശ്ര വിധികൾ പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.