രാജ്യത്ത് 1980-1990 കളിലെ സ്ഥിതി ആവർത്തിക്കാൻ ബി.ജെ.പിയെ അനുവദിക്കില്ല -ഉവൈസി
text_fieldsഹൈദരാബാദ്: വിദ്വേഷം വളർത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. നിങ്ങളും ഞങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നിങ്ങൾ തകർക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ഒന്നിക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പള്ളികൾ നശിപ്പിക്കുന്നു, പക്ഷേ ഞങ്ങൾ ക്ഷേത്രത്തിനായി കോടികൾ സ്വരൂപിക്കുന്നു -ആസാംപുരയിലെ ഫർഹത് നഗറിൽ നടന്ന പൊതുയോഗത്തിൽ ഒവൈസി പറഞ്ഞു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെലങ്കാന നിയമസഭയിൽ എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഒവൈസി ഒരു ക്ഷേത്രത്തിനായി ഈയിടെ 10 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. അതു കേട്ട് സംസ്ഥാന മുഖ്യമന്ത്രി വരെ ഞെട്ടിപ്പോയി, ബി.ജെ.പിയെ അത് ഏറെ വിഷമിപ്പിച്ചിരുന്നു. എല്ലാ വിശ്വാസികളും ഇവിടെ താമസിക്കുന്നു, അവർ അവരുടെ മതം പിന്തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു' -ഉവൈസി പറഞ്ഞു.
1980 കളിലെയും 1990 കളിലെയും സ്ഥിതി ഇവിടെ ആവർത്തിക്കാൻ ഞാൻ അനുവദിക്കില്ല, രാം ജന്മഭൂമി പ്രസ്ഥാനത്തെയും ബാബറി മസ്ജിദ് തകർക്കലിനെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചു. ബി.ജെ.പി എ.ഐ.എം.ഐ.എമ്മിനെ വെറുക്കുന്നത് പൗരത്വ ബില്ലിനെതിരെ നിലപാട് സ്വീകരിച്ചതിനാലും ഭരണഘടനാ വിരുദ്ധ ബില്ലുകളെ എതിർത്തതും കൊണ്ടാണ്, കുട്ടികളുടെ ഓർമ്മകൾ നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ബി.ജെ.പി എപ്പോഴും വിദ്വേഷം വളർത്താൻ ആഗ്രഹിക്കുന്നു -ഉവൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.