എെൻറ നമസ്തെക്ക് പ്രതികരിക്കുന്നില്ല; എം.പിമാർക്കെതിരെ പ്രധാനമന്ത്രിയുടെ പരാതി
text_fieldsന്യൂഡൽഹി: പരാതി പറയാനാണ് പലേപ്പാഴും ആളുകൾ എം.പിമാരെ കാണുന്നത്. കഴിഞ്ഞ ദിവസം പതിവ് യോഗത്തിനെത്തിയ എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാതി പറഞ്ഞു.
തെൻ നമസ്തെക്ക് എം.പിമാർ പ്രതികരണമൊന്നും നൽകുന്നില്ല എന്നതായിരുന്നു പ്രധാനമന്ത്രിയുടെ പരാതി. നമോ ആപ്പിലൂടെ ദിവസവും രാവിെല താൻ നമസ്തെ പറയുന്നു. എന്നാൽ നാലോ അഞ്ചോ പേർ മാത്രമേ പ്രതികരിക്കാറുള്ളൂ. നിരവധി പ്രധാന സന്ദേശങ്ങൾ പ്രഭാത അഭിവാദ്യത്തിലൂടെയാണ് നൽകുന്നതെങ്കിലും ആരും പ്രതികരിക്കുന്നില്ലെന്നാണ് മോദിയുടെ പരാതി.
ബി.ജെ.പിക്ക് പാർലമെൻറിൽ 333 എം.പിമാരുണ്ട്. 276 പേർ ലോക്സഭയിലും 57 പേർ രാജ്യസഭയിലും. പ്രധാനമന്ത്രിക്ക് സന്ദേശങ്ങളും അഭിപ്രായങ്ങളും പറയാനും പ്രധാനമന്ത്രിയോട് നിർദേശങ്ങൾ അറിയിക്കാനുമായി രൂപീകരിച്ചതാണ് നമോ ആപ്പ്. എല്ലാ എം.പിമാരെയും ആപ്പിൽ അംഗങ്ങളാക്കിയിട്ടുണ്ട്.
പാർട്ടി എം.പിമാർ ആപ്പിൽ സജീവമാകണമെന്നും സർക്കാറിനെയും ജനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങൾ പങ്കുവെക്കുകയും കൃത്യമായി പുതുക്കുകയും ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.