അഗാഡി സഖ്യം വിടാൻ തയാർ; വിമതർക്ക് വഴങ്ങി ഉദ്ദവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പുതിയ വഴിത്തിരിവ്. മഹാവികാസ് അഗാഡി സഖ്യം വിടാൻ തയാറെന്ന് ശിവസേന അറിയിച്ചു. 24 മണിക്കൂറിനകം വിമതർ മുംബൈയിലേക്ക് മടങ്ങി വരാൻ തയാറായാൽ സഖ്യം വിടുന്നത് ചർച്ച ചെയ്യാമെന്നാണ് വാഗ്ദാനം. സഖ്യം വിടുന്നതു സംബന്ധിച്ച് വിമതരുമായി ചർച്ചക്ക് തയാറാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വിശ്വസ്തനും ശിവസേന എം.പിയുമായ സഞ്ജയ് റാവത്ത് അറിയിച്ചു. ''ഏതുതരത്തിലുള്ള ചർച്ചക്കും തയാറാണ്.സഖ്യമാണ് പ്രശ്നമെങ്കിൽ അത് പരിഹരിക്കാം. അടുത്ത 24 മണിക്കൂറിനകം മുംബൈയിൽ എത്തണം. ഉദ്ധവുമായി നേരിട്ട് ചർച്ചക്ക് തയാറാകണം'' അദ്ദേഹം പറഞ്ഞു.
കോൺഗ്രസും എൻ.സി.പിയുമായുള്ള സഖ്യം വിട്ട് ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കണമെന്നാണ് ശിവസേന നേതാവ് ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.