Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ: രാഹുൽ...

കശ്​മീർ: രാഹുൽ രാജ്യത്തെ നാണംകെടുത്തി -ബി.ജെ.പി

text_fields
bookmark_border
rahul-gandhi
cancel

ന്യൂഡൽഹി: ജമ്മുകശ്​മീരിലെ നിലപാടിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്ന്​ ബി.ജെ.പി നേതൃത്വം. കോൺഗ്രസ് ​ നേതൃത്വത്തിൻെറ പ്രസ്​താവനകൾ പാകിസ്​താൻ യു.എന്നിൽ ഇന്ത്യക്കെതിരെ ഉപയോഗിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു. കശ്​മീരുമായി ബന്ധപ്പെട്ട പ്രസ്​താവനകളിൽ കോൺഗ്രസ്​ മാപ്പ്​ പറയണമെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവദേക്കർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കശ്​മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ്​ രാഹുൽ ഇന്ന്​ പറഞ്ഞത്​. ഇപ്പോൾ അവിടെയുള്ള പ്രശ്​നങ്ങൾക്ക്​ കാരണം പാകിസ്​താനാണെന്നും രാഹുൽ വ്യക്​തമാക്കി. നേരത്തെയുള്ള നിലപാടിൽ നിന്നുള്ള യുടേണാണ്​ രാഹുൽ നടത്തിയത്​. എന്തിനാണ്​ അദ്ദേഹം ഇത്തരത്തിൽ നിലപാട്​ മാറ്റിയതെന്ന്​ ജാവദേക്കർ ചോദിച്ചു.

നേരത്തെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കശ്​മീരിലേക്ക്​ പോയ പ്രതിപക്ഷ സംഘത്തെ തടഞ്ഞിരുന്നു. ഇതിന്​ ശേഷം ജമ്മുകശ്​മീരിലെ സ്ഥിതി ഗുരുതരമാണെന്ന്​ രാഹുൽ പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsindia newsBJPRahul Gandhi
News Summary - "You Were Wrong About Kashmir, Rahul Gandhi": BJP-India news
Next Story