‘നിങ്ങൾ ജയിച്ചു; ഞാൻ തോറ്റു’ -അജ്മൽ കസബിെൻറ കുമ്പസാരം പുറത്ത്
text_fieldsവധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുമ്പ് മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ലശ്കറെ ത്വയ്യിബ തീവ്രവാദിയുമായ അജ്മൽ കസബ് കുറ്റസമ്മതം നടത്തിയിരുന്നതായി മുതിർന്ന െപാലീസ് ഒാഫീസറുെട വെളിപ്പെടുത്തൽ. 2012 നവംബറിലാണ് കസബിനെ തൂക്കിലേറ്റിയത്. അതിന് തലേദിവസമാണ് കുറ്റസമ്മതം നടത്തിയതെന്ന് കസബിെന ആദ്യം ചോദ്യം ചെയ്ത പൊലീസ് ഇൻസ്പെക്ടർ രമേഷ് മഹാലെ പറഞ്ഞു.
‘നിങ്ങൾ ജയിച്ചു; ഞാൻ തോറ്റു’ എന്നായിരുന്നു കസബിെൻറ കുറ്റസമ്മതം. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തുവെന്നതുൾപ്പെടെ 80 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്. 2008 നവംബർ 26ന് മുംബൈ പൊലീസിന് ലഭിച്ച നിർദേശ പ്രകാരമാണ് മുംബൈ നായർ ആശുപത്രിയിൽ വെച്ച് ആദ്യമായി രമേഷ് മഹാലെ കസബിനെ ചോദ്യം ചെയ്യുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന മഹാലെക്കായിരുന്നു 26/11ലെ മുംബൈ ആക്രമണത്തിെൻറ അന്വേഷണ ചുമതല. 2013ൽ ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.
ഭീകരാക്രമണത്തിലെ മുഖ്യപ്രതിയായ കസബ് 81 ദിവസം ക്രൈം ബ്രാഞ്ചിെൻറ കസ്റ്റഡിയിലായിരുന്നു. അതിനു ശേഷമാണ് ആർതർ റോഡ് ജയിലിലേക്ക് മാറ്റിയത്. കോടതിയിൽ നിന്ന് തൂക്കിലേറ്റാനുള്ള വാറൻറ് ലഭിക്കും വരെ ഇന്ത്യൻ നിയമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നുതന്നെയായിരുന്നു കസബിെൻറ വിശ്വാസം. കസബ് തന്നെ അത്ഭുതപ്പെടുത്തി. 21കാരെൻറ പ്രതിരോധം മറികടക്കാൻ ക്രൂരമായ ചോദ്യം ചെയ്യലുകൾക്കൊന്നും സാധ്യമാകില്ലെന്ന് പെെട്ടന്നു തന്നെ തിരിച്ചറിഞ്ഞു. ഞങ്ങൾ കസബിന് ആശ്വാസപ്രദമായ അന്തരീക്ഷം ഒരുക്കി. എന്നിട്ട് സ്വയം മനസുതുറക്കാൻ കാത്തിരുന്നു. കസബിനോട് ദയാവായ്പോടുകൂടി പെരുമാറി - അദ്ദേഹം പറഞ്ഞു.
ഒന്നരമാസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ കസബിെൻറ ചിന്തകളിലേക്ക് മഹാലെക്ക് അപ്രതീക്ഷിത വഴി തുറക്കുകയായിരുന്നു. ഒരിക്കൽ സംസാരിക്കുന്നതിനിടെ കസബ് പറഞ്ഞു ‘തെൻറ കുറ്റകൃത്യത്തിന് തൂക്കുക്കയർ നൽകാമെങ്കിലും ഇന്ത്യൻ നിയമ വ്യവസ്ഥയിൽ അത് ഉണ്ടാകില്ല. കാരണം വധശിക്ഷ ഇന്ത്യൻ നിയമവ്യവസ്ഥ ഇഷ്ടപ്പെടുന്നില്ല’. ഇന്ത്യൻ കോടതി വധശിക്ഷ വിധിച്ച് എട്ടു വർഷമായിട്ടും പാർലമെൻറ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിെൻറ വധശിക്ഷ നടപ്പാക്കാത്തത് അതിനള ഉദാഹരണമാണ് എന്നായിരുന്നു കസബിെൻറ നിരീക്ഷണം.
കേസിൽ വാദത്തിനൊടുവിൽ കോടതിയിൽ റെക്കോർഡ് ചെയ്യാനായി വിശദീകരണം ചോദിച്ചപ്പോൾ താൻ പാകിസ്താനി പൗരനാണെന്നും നടൻ അമിതാഭ് ബച്ചനെ കാണാൻ വേണ്ടി ഇന്ത്യയിലേക്ക് ശരിയായ വിസ പ്രകാരം വന്നതാണെന്നും കസബ് പറഞ്ഞു. താരത്തിെൻറ ജുഹുവിലെ ബംഗ്ലാവിനു മുന്നിൽ നിൽക്കുേമ്പാൾ റോയിലെ ഉദ്യോഗസ്ഥർ പിടികൂടി മുംബൈ െപാലീസിന് കൈമാറുകയായിരുന്നു. പൊലീസുകാർ ലോക്കപ്പിലടക്കും മുമ്പ് കൈക്ക് വെടിവെച്ചു. നാലു ദിവസങ്ങൾക്ക് ശേഷം തന്നെ പൊലീസ് 26/11 ലെ പ്രതിയാക്കുകയായിരുന്നുവെന്ന് കസബ് മറുപടി നൽകി. തങ്ങളുടെ ചോദ്യങ്ങൾക്ക് ഒന്നിനും നേരിട്ടുള്ള മറുപടി കസബ് നൽകിയില്ലെന്നും മഹാലെ ഒാർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.