ഡൽഹിയിലെ വായുവിനെ കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ കെജ്‌രിവാളിന് വോട്ട് ചെയ്യില്ല -ചിദംബരം
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വിമർശനം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ചിദംബരം ഡൽഹിയിലെ വായു ഗുണനിലവാരത്തെ കുറിച്ച് പറഞ്ഞത്. ഡൽഹിയിലെ വായുവിനെ കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ ഗുജറാത്തിൽ അരവിന്ദ് കെജ്‌രിവാളിന് നിങ്ങൾ വോട്ട് ചെയ്യുകയില്ല -ചിദംബരം പറഞ്ഞു.
അതേസമയം, കഴിഞ്ഞയാഴ്ച വായുമലിനീകരണം ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്ന് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിക്കൊപ്പം പറഞ്ഞിരുന്നു. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ല. ആം ആദ്മി പാർട്ടി വായുമലിനീകരണത്തിനെതിരെ ഒന്നിലധികം നടപടികൾ പഞ്ചാബിൽ സ്വീകരിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ അതിന്റെ ഫലം പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 27 വർഷം ഗുജറാത്ത് ഭരിച്ച ബി.ജെ.പിക്കെതിരെയും ചിദംബരം ആരോപണങ്ങൾ ഉന്നയിച്ചു. സംസ്ഥാനങ്ങൾക്ക് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല. എന്നാൽ പാർലമെന്‍റ് നിയമ പ്രകാരം അവരത് നടപ്പിലാക്കും. കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്ത ഭൂരിപക്ഷം ആളുകളും ബി.ജെ.പി ടാർഗറ്റ് ചെയ്തവരാണെന്നും ചിദംബരം പറഞ്ഞു.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.