Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവാവ്​ ജീവനൊടുക്കിയ...

യുവാവ്​ ജീവനൊടുക്കിയ സംഭവം: രണ്ട്​ എസ്​.ഐമാരെ സ്ഥലംമാറ്റി

text_fields
bookmark_border
യുവാവ്​ ജീവനൊടുക്കിയ സംഭവം: രണ്ട്​ എസ്​.ഐമാരെ സ്ഥലംമാറ്റി
cancel

ഗൂഡല്ലൂർ: യുവാവ്​ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട്​ എസ്​.ഐമാരെ സ്ഥലംമാറ്റി. തേനാട്കൊബൈ സ്​റ്റേഷനിലെ എസ്​.ഐമാരായ ശെന്തിൽകുമാറിനെ എരുമാടിലേക്കും ലോകനാഥനെ ഊട്ടി റൂറൽ സ്​റ്റേഷനിലേക്കും മാറ്റി എസ്​.പി ശശിമോഹനാണ്​ ഉത്തരവിട്ടത്. ഊട്ടി കെന്തരൈ പുതുവീട് ഭാഗത്തെ കർഷകൻ ശ്രീനിവാസനാണ്​ (38) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

തേനാട്കൊബൈ പൊലീസ്​ ദൊഡബെഡയിൽ വാഹന പരിശോധനക്കിടെ ശ്രീനിവാസൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്​ ബൈക്ക് കസ്​റ്റഡിയിലെടുത്ത് പിഴ ഈടാക്കി. ഈ മനോവിഷമത്തിൽ വീട്ടിൽ പോയി ശ്രീനിവാസൻ ജീവനൊടുക്കുകയായിരുന്നു. പൊലീസുകാരുടെ പീഡനവും അസഭ്യവുമാണ് ശ്രീനിവാസൻ മരിക്കാനിടയാക്കിയതെന്ന് ആരോപിച്ച് കുടുംബം മൃതദേഹം കൈപ്പറ്റാതെ ഉപരോധം നടത്തിയിരുന്നു.

പിന്നീട് സംസ്​ഥാന മനുഷ്യാവകാശ കമീഷന് പരാതിയും നൽകിയിരുന്നു. കലക്ടർ, എസ്​.പി എന്നിവർ മൂന്ന്​ ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് കമീഷൻ ഉത്തരവിട്ടു. ഇതേത്തുടർന്നാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedoottypolice
Next Story