Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യലഹരിയിൽ യുവാവ്​...

മദ്യലഹരിയിൽ യുവാവ്​ ഒാടിച്ച കാർ പാഞ്ഞു കയറി രണ്ടു മരണം

text_fields
bookmark_border
delhi-police-vehicle
cancel

ന്യൂഡൽഹി: ഡൽഹിയിൽ മദ്യലഹരിയിൽ യ​ുവാവ്​ ഒാടിച്ച കാർ ഫുട്​പാത്തിൽ ഉറങ്ങുകയായിരുന്നവരിലേക്ക്​​ പാഞ്ഞു കയറി​ രണ്ടു മരണം. രണ്ടു പേർക്ക്​ പരിക്കേറ്റു. നൂറ(50), ഷെയ്​ല എന്നിവരാണ്​ മരിച്ചത്​. മനോജ്​(35), രാം സിങ്​(55) എന്നിവരുടെ പരിക്ക്​ ഗുരുതരമാണ്​.

രജൗരി ഗാർഡൻ ഫ്ലൈ ഒാവറിനു സമീപം ഞായറാഴ്​ച പുലർച്ച 4.30ഒാടെ ആയിരുന്നു സംഭവം. വാഹനം ഒാടിച്ച ദേവേഷ്​(25)നെ സംഭവ സ്​ഥലത്തു നിന്ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഇയാളുടെ പക്കൽ ഡ്രൈവിങ്​ ലൈസൻസ്​ ഇല്ലായിരുന്നു.

പശ്ചിം വിഹാർ എന്ന സ്​ഥലത്തു നിന്ന്​ വിമാനത്താവളത്തിലേക്ക്​ സുഹൃത്തിനെ കാണാനായി പോവ​ുകയായിരുന്നു താനെന്ന്​ ദേവേഷ്​ പൊലീസിനോട്​ പറഞ്ഞു. അമിത വേഗത്തിൽ വന്ന വാഹനം നിയന്ത്രണം വിട്ട്​ ഫുട്​പാത്തിൽ ഉറങ്ങുന്നവർക്കു മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentmalayalam newskillPeople Sleeping On Delhi FootpathDelhi Footpath
News Summary - young man Runs Over People Sleeping On Delhi Footpath; 2 Killed-india news
Next Story