ലോക്ഡൗണിൽ വിവാഹങ്ങൾ നിരോധിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രിയോട് യുവാവ്; കാരണം വിചിത്രം
text_fieldsപട്ന: കോവിഡ് കേസുകളുടെ വർധനവ് കാരണം നിരവധി സംസ്ഥാനങ്ങളാണ് ലോക്ഡൗൺ നീട്ടിയത്. കഴിഞ്ഞദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്തെ ലോക്ഡൗൺ മേയ് 25 വരെ നീട്ടിയിരുന്നു. ട്വിറ്റർ ഹാൻഡിൽ വഴി ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയ അദ്ദേഹം, ലോക്ഡൗൺ കാലയളവിൽ കോവിഡ് കേസുകൾ കുറഞ്ഞുവെന്നും അതിനാൽ പത്ത് ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചതായും പറഞ്ഞിരുന്നു.
എന്നാൽ, ഇൗ അറിയിപ്പിനിടയിൽ പങ്കജ് കുമാർ ഗുപ്ത എന്നയാളുടെ കമൻറാണ് ഇപ്പോൾ പലരെയും ചിരിപ്പിക്കുന്നത്. ലോക്ഡൗൺ കാലയളവിൽ വിവാഹങ്ങൾ കൂടി നിരോധിക്കണമെന്നായിരുന്നു അദ്ദേഹത്തിെൻറ ആവശ്യം.
'സർ, നിങ്ങൾക്ക് വിവാഹങ്ങൾ കൂടി നിരോധനം ഏർപ്പെടുത്താൻ കഴിയുമെങ്കിൽ, മേയ് 19ന് നടക്കുന്ന എെൻറ കാമുകിയുടെ വിവാഹവും മാറ്റിവെക്കപ്പെടും. അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളോട് എന്നും നന്ദിയുള്ളവനായിരിക്കും' ^മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പങ്കജ് എഴുതി.
അതേസമയം, ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റുമുണ്ടായി. പങ്കജിെൻറ കമൻറിന് നവ്യ കുമാരി എന്ന സ്ത്രീ മറുപടി നൽകി, 'നിങ്ങൾ എന്നെ ഉപേക്ഷിച്ച് പൂജയുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരുപാട് കരയുമായിരുന്നു. ഇന്ന് ഞാൻ സന്തോഷത്തോടെ വിവാഹിതയാവുകയാണ്. അതിനാൽ ദയവായി വിവാഹങ്ങൾ നിരോധിക്കരുത്.
പക്ഷെ പങ്കജ്, ഞാൻ ആരെ വിവാഹം കഴിച്ചാലും എല്ലായ്പ്പോഴും നിങ്ങൾ തന്നെയായിരിക്കും എെൻറ ഹൃദയത്തിൽ. ദയവായി എെൻറ വിവാഹത്തിന് വരൂ. നിങ്ങളെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' ^എന്നായിരുന്നു നവ്യയുടെ കമൻറ്. ഇതോടെ പലർക്കും ചിരിയടക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.