850 കിലോമീറ്റർ നടന്നു; വീടണയാതെ മെഹ്തോ മരിച്ചുവീണു
text_fieldsന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് വീടണയാനുള്ള മോഹം പാതിവഴിയിൽ നിലച്ച് കാർ ഡ്രൈവ റായ യുവാവ് മരണത്തിന് കീഴടങ്ങുേമ്പാൾ നടന്നുതീർത്തത് 850 കിലോമീറ്റർ! ബിഹാറിലെ ബ െഗുസരായി സ്വദേശിയായ 45കാരൻ മെഹ്തോ ആണ് വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ചത്.
കഴിഞ്ഞ ആറുവർഷമായി ഡൽഹിയിൽ ശുദ്ധജല ടാങ്കറിെൻറ ഡ്രൈവറായിരുന്നു മെഹ്തോ. ലോക്ഡൗൺ നീട്ടിയതോടെ മുഴുപട്ടിണിയിലായ മെഹ്തോ നാട്ടിലെത്താൻ പല വഴികളും അന്വേഷിച്ചെങ്കിലും ഫലവത്തായില്ല.
ഇതോടെയാണ് വീടണയാൻ കാൽനട യാത്ര ആരംഭിച്ചത്. എന്നാൽ, ലക്ഷ്യത്തിന് 400 കിലോമീറ്റർ അകലെവെച്ച് മോഹൻസരായിയിലെ റോഡരികിൽ തളർന്നുവീണു. സർക്കാർ ആംബുലൻസ് ഉൾപ്പെടെ മറികടന്ന് പോയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. അവസാനം പൊലീസ് ആശുപത്രിയിലെത്തിക്കുേമ്പാഴേക്കും മരണം സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.