മൂഡ്ഓഫ് ആയ കാമുകിയെ മടിയിലിരുത്തി നഗരത്തിലൂടെ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ -വിഡിയോ
text_fieldsബംഗളൂരു: ബംഗളൂരുവിൽ കാമുകിക്ക് സംഭവിച്ച മൂഡ്ഓഫ് മാറ്റാൻ കാമുകൻ സ്വീകരിച്ചത് വ്യത്യസ്തമായ വഴി. യുവതിയെ മടിയിലിരുത്തിയാണ് ഇയാൾ നഗരമധ്യത്തിലൂടെ ബൈക്ക് ഓടിച്ചത്.
വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ യുവാവിനെതിരെ സിറ്റി പൊലീസ് നടപടിയെടുത്തു. ബംഗളൂരു ട്രാഫിക് പൊലീസ് എക്‌സിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 22ന് ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്.
ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ‘ഹലോ ത്രിൽ തേടുന്നവരേ, റോഡ് സ്റ്റണ്ടുകൾക്കുള്ള വേദിയല്ല! നിങ്ങൾ ഉൾപ്പെടെ എല്ലാവരും സുരക്ഷിതമായി വാഹനമോടിക്കൂ. നമുക്ക് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാം,’ എന്നാണ് എക്‌സിലെ പൊലീസ് ട്വീറ്റ്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഹെബ്ബാൾ ട്രാഫിക് പോലീസ് വാഹന നമ്പർ ട്രാക്ക് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ 22,000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഡ്രൈവർക്കെതിരെ മാത്രമല്ല, യുവതിക്കെതിരെയും നടപടിയെടുക്കണമെന്ന് നിരവധിപേർ കമന്റിലൂടെ പൊലീസിനോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.