40 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരും -മോദി
text_fieldsകൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 40 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന അവകാശവാദവുമായി പ്രധാനമ ന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ അക്രമങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് മുഖ ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പുമായി മോദി രംഗത്തെത്തിയത്.
മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത ് വരുേമ്പാൾ എല്ലായിടത്തും താമര വിരിയും. അന്ന് നിങ്ങളുടെ എം.എൽ.എമാർ തൃണമൂൽ വിട്ട് പുറത്തേക്ക് വരും. ഇതുമായി ബന്ധപ്പെട്ട് 40 എം.എൽ.എമാർ ഇന്നും തന്നോട് സംസാരിച്ചാതായും മോദി അവകാശപ്പെട്ടു. ജനങ്ങളാൽ തിരസ്കരിക്കപ്പെട്ടാൽ പിന്നീട് മമതക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
കൊൽക്കത്തക്ക് സമീപം നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിലാണ് മമതയെ രൂക്ഷമായി വിമർശിച്ച് മോദി രംഗത്തെത്തിയത്. നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിെല അസൻസോളിൽ എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ ബാബുൽ സുപ്രിയോക്ക് നേരെ തൃണമുൽ പ്രവർത്തകരുടെ ആക്രമണമുണ്ടായിരുന്നു.
അതേസമയം, മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. കുതിരക്കച്ചവടത്തിനാണ് മോദിയുടെ ശ്രമമെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ കാലാവധി അവസാനിക്കാറായി. ഒരു കൗൺസിലർപോലും അദ്ദേഹത്തിെൻറ പിന്നാലെ പോകില്ല. മോദി തെരഞ്ഞെടുപ്പ് പ്രചാരണമാണോ കുതിരക്കച്ചവടമാണോ നടത്തുന്നതെന്നും ഒബ്രിയൻ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.