കാറും െപാതുസ്ഥലം; ഒറ്റക്കാണെങ്കിലും മാസ്ക് ധരിക്കൽ നിർബന്ധമെന്ന് ഹൈക്കോടതി
text_fieldsന്യൂഡൽഹി: നിരത്തിലിറങ്ങിയാൽ കാറും പൊതുസ്ഥലമായാണ് പരിഗണിക്കപ്പെടുകയെന്നും അതിനാൽ ഒറ്റക്ക് യാത്ര ചെയ്യുന്നവർ പോലും മാസ്ക് ധരിക്കൽ നിർബന്ധമാണെന്നും ഡൽഹി ഹൈക്കോടതി. ജസ്റ്റീസ് പ്രതിഭ എം. സിങ്ങാണ് ഉത്തരവിട്ടത്. 'മാസ്ക് മാരകമായ വൈറസിനെ പ്രതിരോധിക്കുന്ന സുരക്ഷാ കവചമാണ്. മഹാമാരി വ്യാപിച്ചുതുടങ്ങിയ ആരംഭ ഘട്ടം മുതൽ നിരവധി ഗവേഷകരും ഡോക്ടർമാരും വിദഗ്ധരും മാസ്ക് ധരിക്കൽ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തിയതാണെന്നും' കോടതി വ്യക്തമാക്കി.
മാസ്ക് ധരിക്കാത്തതിന് പൊലീസ് ചുമത്തിയ പിഴക്കെതിരെ പരാതിയുമായെത്തിയ അഭിഭാഷകരെയും കോടതി ശാസിച്ചു. കഴിഞ്ഞ വർഷമാണ് സൗരഭ് ശർമ എന്ന അഭിഭാഷകന് 500 രൂപ പിഴയിട്ടത്. തനിക്കെതിരെ പിഴ ചുമത്തിയവർ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകളൊന്നും ഹാജരാക്കിയില്ലെന്നായിരുന്നു സൗരഭ് ശർമ വാദിച്ചത്.
പൊതുസ്ഥലത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നത്. എന്നാൽ, വാഹന യാത്രക്കാർക്ക് പിഴയിടണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല. പകരം, ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാറുകൾക്ക് തീരുമാനം വിടുകയായിരുന്നു.
അനുബന്ധമായി, കഴിഞ്ഞ ദിവസം ഒറ്റക്കാണെങ്കിൽ വാഹന യാത്രികർക്ക് മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കരുതെന്ന് ഛണ്ഡിഗഢ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു.
ഡൽഹി ൈഹക്കോടതി ഉത്തരവ് മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കുമോ എന്ന് വ്യക്തമല്ല.
അതേ സമയം, സ്വന്തം വാഹനത്തിൽ ഒറ്റക്ക് യാത്ര ചെയ്യുേമ്പാൾ മാസ്ക് ധരിക്കേണ്ടതില്ലെന്നും ടാക്സികളിലും മറ്റുമുള്ള യാത്രകളിൽ മാസ്ക് വേണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേരത്തെയുള്ള നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.