Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിങ്ങളുടെ സീറ്റ്​...

നിങ്ങളുടെ സീറ്റ്​ ‘സ്ലീപ്പർ ബർത്ത്​’ അല്ല; വൈറൽ വിഡിയോയിൽ വ്യോമയാന മന്ത്രാലയം

text_fields
bookmark_border
flight-inside.jpg
cancel

ന്യൂഡൽഹി: വിമാനത്തിനകത്ത്​ പാലിക്കേണ്ട മര്യാദയെ സംബന്ധിച്ച്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻെറ ട്വീറ്റ്​ . നിങ്ങളുടെ സീറ്റ്​ സ്ലീപ്പർ ബർത്ത്​ അല്ല. അടിസ്ഥാനപരമായ മര്യാദയും ബഹുമാനവും എല്ലായ്പ്പോഴും നല്ലതാണ്​. മറ്റുള ്ളവരുടെ സ്ഥലത്തെ കുറിച്ച്​ ശ്രദ്ധ പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ്​ ചെയ്​തു.

‘‘നിങ്ങൾക്കുള്ള പരിമിതമായ സ്ഥലത്ത്​ നിങ്ങൾക്ക്​ ചാരി ഇരിക്കണമെങ്കിൽ അത്​ ശ്രദ്ധയോടെ വേണം. നിങ്ങൾക്ക്​ ചുറ്റുമുള്ള ആളുകളെ കുറിച്ച്​ എപ്പോഴും ചിന്ത വേണം. നിങ്ങളുടെ തല അവരുടെ മടിത്തട്ടിലെത്തണമെന്ന്​ ആരും ആഗ്രഹിക്കുന്നില്ല.’’ മന്ത്രാലയം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. കാബിനിൽ ബാഗ്​ വെക്കുന്ന അറകളിലെ സൗകര്യത്തെ കുറിച്ച്​ ബോധവാൻമാരാകണമെന്നും വ്യോമയാന മന്ത്രാലയം തുടർ ട്വീറ്റുകളിൽ ഓർമിപ്പിച്ചു.

ഏതാനു​ം ദിവസം മുമ്പ് അമേരിക്കൻ എയർലൈൻസിൽ നിന്ന്​ ഒരു യാത്രക്കാരി പുറത്തു വിട്ട​ വിഡിയോ വൈറലായതിൻെറ​ പശ്ചാത്തലത്തിലാണ്​ വ്യോമയാന മന്ത്രാലയത്തിൻെറ ട്വീറ്റ്​ പുറത്തു വന്നത്​. പിൻസീറ്റിലിരിക്കുന്ന യാത്രക്കാരൻ തൻെറ സീറ്റിന്​ പിന്നിൽ ഇടിച്ച്​ ശല്യപ്പെടുത്തുന്നതായ വിഡിയോയാണ്​ പുറത്തു വിട്ടത്​.

<

ഇതോടെ മുമ്പിലിരിക്കുന്നവർക്ക്​ ചാരി ഇരിക്കാൻ സൗകര്യം വേണം, ഇരിപ്പിടങ്ങളുടെ സ്ഥലസൗകര്യം വിമാനക്കമ്പനി വർധിപ്പിക്കണം എന്നിങ്ങനെ വിവിധ അഭിപ്രായ പ്രകടനങ്ങളും ട്വിറ്ററിൽ നിറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightamerican airlinesministry of civil aviationindia newsmalayala mnews
News Summary - Your Seat Is Not A Sleeper Berth: Ministry To Flyers After Viral Video -india news
Next Story