"നിങ്ങളൊരു പോരാളിയാണ്"- ബോറിസ് ജോൺസണെ ആശ്വസിപ്പിച്ച് മോദി
text_fieldsന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ആശ്വാസ ട്വീറ്റുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി അദ്ദേഹത്തിന് അതിവേഗ രോഗമുക്തി ആശംസിച്ചത്. ‘നിങ്ങളൊരു പേരാളിയാണ്. നിങ്ങൾ ഇൗ വെല്ലുവിളിയും അതിജീവിക്കും. നിങ്ങളുടെ നല്ല ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കുന്നു. കൂടെ ആരോഗ്യപൂർണമായ യു.കെക്കും എന്റെ ആശംസകൾ ' - മോദി കുറിച്ചു.
തെൻറ അസുഖ വിവരം പറഞ്ഞ് ബോറിസ് ജോൺസൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ റീട്വീറ്റ് ചെയ്തായിരുന്നു മോദി ആശ്വസിപ്പിച്ചത്.
Dear PM @BorisJohnson,
— Narendra Modi (@narendramodi) March 27, 2020
You’re a fighter and you will overcome this challenge as well.
Prayers for your good health and best wishes in ensuring a healthy UK. https://t.co/u8VSRqsZeC
24 മണിക്കൂറിനിടെ തനിക്ക് നേരിയ ലക്ഷണങ്ങൾ പ്രകടമായെന്നും ഇതേതുടർന്ന് പരിശോധിച്ചപ്പോൾ കൊറോണ സ്ഥിരീകരിച്ചെന്നുമാണ് ബോറിസ് ട്വിറ്ററിലൂടെ അറിയിച്ചത്. സ്വയം ഐസൊലേഷനിലാണെന്നും വൈറസിനെ തുരത്താൻ വിഡിയോ കോൺഫറൻസിങ് വഴി സർക്കാറിനെ നയിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ബ്രിട്ടനിൽ ഇതുവരെ 11,658 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 578 പേർ മരണത്തിന് കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.