Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂഹമാധ്യമങ്ങളിലൂടെ...

സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്കും ഹിന്ദുദൈവങ്ങൾക്കും എതിരെ പോസ്റ്റ്; യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

പട്ന: സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹിന്ദുദൈവങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബിഹാറിൽ യുവാവ് അറസ്റ്റിൽ. ബിഹാറിലെ മുസാഫർപൂർ ജില്ലയിലുള്ള മുഹമ്മദ് ആഖിബ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദർധ ​ഗ്രാമത്തിലെ സ്വദേശിയാണ് ആഖിബ്. വെള്ളിായാഴ്ചയായിരുന്നു ആഖിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി പ്രധാനമന്ത്രിക്കും ഹിന്ദു ദൈവങ്ങൾക്കും എതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അമിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

സസംഭവത്തിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേ,ണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiBiharCrime Newsderogatory remarks
News Summary - youth arrested for posting derogatory remarks against PM Modi and Hindu dieties
Next Story