ആപിനെതിരെ യൂത്ത് കോൺഗ്രസ്: ‘ഇൻഡ്യ’ സഖ്യത്തിൽ മുറുമുറുപ്പ്
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരായ യൂത്ത് കോൺഗ്രസ് നീക്കത്തിൽ പ്രതിഷേധിച്ച് ‘ഇൻഡ്യ’ സഖ്യത്തിൽ മുറുമുറുപ്പ് ശക്തമാകുന്നു. ഇൻഡ്യ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ നീക്കം ചെയ്യുന്നതിന് ഇതര പാർട്ടികളുമായി കൂടിയോലോചന നടത്തുമെന്ന് ആപ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലില്ലാത്ത ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാളിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് ആംആദ്മി പാർട്ടിയിൽ അമർഷം രൂപപ്പെട്ടിരുന്നു. പാർട്ടിയെ ലക്ഷ്യമിട്ട് അജയ് മാക്കനും മറ്റ് ഡൽഹി കോൺഗ്രസ് നേതാക്കളും നടത്തിയ പരാമർശങ്ങളിൽ എ.എ.പി തങ്ങളുടെ പ്രതിഷേധം കോൺഗ്രസിനെ അറിയിച്ചിരുന്നു.
ഡൽഹിയിലെ രണ്ട് വകുപ്പുകൾ പൊതു അറിയിപ്പുകൾ പുറത്തിറക്കിയതിനെ തുടർന്ന് നിർദിഷ്ട മഹിളാ സമ്മാൻ യോജനയും സഞ്ജീവനി യോജനയും സർക്കാർ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അവ നിലവിലില്ലെന്നും പറഞ്ഞാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. വോട്ടർമാരുടെ വിശ്വാസം നേടുന്നതിന് എ.എ.പി വ്യാജ വാഗ്ദാനങ്ങൾ ഉപയോഗിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.