ഒഡീഷയിലെ കാണ്ഡമാലിൽ മാവോയിസ്റ്റ് ബോംബാക്രമണത്തിൽ യുവാവ് മരിച്ചു
text_fieldsഭുവനേശ്വർ: കാണ്ഡമാൽ ജില്ലയിലെ കിയമുണ്ട ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെ മാവോയിസ്റ്റുകൾ നടത്തിയ ബോംബാക്രമണത്തിൽ 20 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. പ്രണയരഞ്ജൻ കൻഹാർ എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്ററുകളും ബാനറുകളും ചൊവ്വാഴ്ച കിയമുണ്ട ഗ്രാമത്തിന് സമീപം പ്രത്യക്ഷപ്പെട്ടിരുന്നതായും തിങ്കളാഴ്ച രാത്രി ഗ്രാമത്തിനടുത്തുള്ള രണ്ട് നിർമ്മാണ വാഹനങ്ങളിൽ റെഡ് അൾട്രാസ് കത്തിച്ചിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു.ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കിയമുണ്ട ഗ്രാമത്തിൽ രണ്ട് ബോംബുകൾ നിർവീര്യമാക്കിയിരുന്നു.
മാവോയിസ്റ്റുകൾ ഇപ്പോൾ സാധാരണക്കാരെയും ലക്ഷ്യമിട്ട് തുടങ്ങിയിട്ടുണ്ടെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ ലോക്കൽ പോലീസ്, ജില്ലാ സന്നദ്ധ സേന, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്തസേനയെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരി 5 ന് കലഹണ്ടി ജില്ലയിലെ മദൻപൂർ രാംപൂർ ബ്ലോക്കിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ പ്രാദേശിക ഭാഷാ പത്രപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.