യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു
text_fieldsജമ്മു: ജമ്മു-കശ്മീരിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. രജൗരിയിലുള്ള ഇഖ്ല ാഖ് അഹ്മദ് ഖാൻ (32) ആണ് മരിച്ചത്. ജാനിപൂർ മേഖലയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അൽപ സമയത്തിനകം ശാരീരിക അസ്വാസ്ഥ്യമുള്ളതായി പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്ന് െപാലീസ് പറഞ്ഞു.
ഇയാൾ മയക്കുമരുന്ന് കടത്തുകാരനാണെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കും.
കശ്മീർ ടൈംസ് ഹരജിയിൽ െഎ.ജെ.യു കക്ഷി ചേരുന്നു
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ‘കശ്മീർ ടൈംസ്’ പത്രാധിപർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ത്യൻ ജേണലിസ്റ്റ് യൂനിയൻ കക്ഷിചേരുന്നു.
െഎ.ജെ.യു സെക്രട്ടറി ജനറൽ സബീന ഇന്ദർജിത് കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.