തെലങ്കാനയിൽ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം; ഷർട്ടിന്റെ സ്റ്റൈൽ കോഡ് പിടിച്ചുള്ള അന്വേഷണം കേരളത്തിലേക്ക്
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് മലയാളിയാകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ്.
ഈ മാസം 18നാണ് മൃതദേഹം കണ്ടെത്തുന്നത്. യുവാവ് ധരിച്ചിരുന്ന ഷർട്ടിന്റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മലയാളിയിലേക്കെത്തുന്നത്. ഈ സ്റ്റൈൽ കോഡിലുള്ള ഷർട്ട് വിറ്റത് കേരളത്തിൽ മാത്രമാണെന്നാണ് കമ്പനി പൊലീസിന് നൽകിയ വിവരം.
യുവാവിന്റെ വിവരങ്ങൾ തേടി തെലങ്കാന പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവന്നാലെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും തെലങ്കാന പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.