'ജുംല ദിവസ്'; മോദിയുടെ ജന്മദിനം 'പൊള്ളയായ വാഗ്ദാന ദിന'മായി ആചരിക്കാനൊരുങ്ങി യുവജന സംഘടനകൾ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 'ജുംല ദിവസാ'യി ആചരിക്കാെനാരുങ്ങി ദേശീയ യുവജന സംഘടനകൾ. രാജ്യത്തെ യുവജനങ്ങളെ തർക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച വഴികൾ തുറന്നുകാണിക്കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രിയുടെ ജന്മദിനം പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനമായി ആചരിക്കുമെന്ന് യുവ ഹല്ല ബോൽ സംഘടന അറിയിച്ചു. വിവിധ ഘട്ടങ്ങളിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പാത്രം കൊട്ടൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആവർത്തിച്ചായിരിക്കും ജുംല ദിവസ് ആചരിക്കുകയെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞവർഷം മോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്മ ദിന'മായി യുവജന സംഘടനകൾ ആചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും ഇതുസംബന്ധിച്ച നിരവധി കാമ്പയ്നുകളും നടന്നിരുന്നു. യുവജനങ്ങൾക്ക് തൊഴിലുമായി ബന്ധെപ്പട്ട വാഗ്ദാനങ്ങൾ പാലിക്കാത്തതിനും തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതിനുമുള്ള പ്രതിഷേധമായിരുന്നു അവ.
'2018 മുതൽ തൊഴിലില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തൊഴിലില്ലായ്മയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കാമ്പയിൻ നടത്തുകയും ചെയ്യുന്നു. കഴിഞ്ഞവർഷം േലാക്ഡൗൺ സമയത്ത്, പി.എം മോദിയുടെ ജന്മദിനത്തിൽ 'താലി ബചാവോ' കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര/സംസ്ഥാന കമീഷനുകൾ നിയമനം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കാമ്പയിൻ. വിവിധ ഭാഗങ്ങളിൽനിന്ന് കാമ്പയിൻ വിജയകരമായി നടത്തുന്നതിെൻറ നിരവധി ചിത്രങ്ങളും വിഡിയോകളും അയച്ചുനൽകിയിരുന്നു' -യുവ ഹല്ല ബോലിെൻറ ദേശീയ ജനറൽ സെക്രട്ടറി റിഷാവ് രഞ്ജൻ പറഞ്ഞു.
മോദിയുടെ ജന്മദിനം 'കിസാൻ ജവാൻ സമ്മാൻ ദിവസ്' ആയി ആചരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. കോവിഡിന് മുമ്പുതന്നെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നിരുന്നു. 45വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. എന്നാൽ കോവിഡ് മഹാമാരിയും േലാക്ഡൗണും വന്നതോടെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നു. ആരോഗ്യ മേഖലയെയും സമ്പദ് വ്യവസ്ഥയെയും മോദി സർക്കാർ തകർത്തുവെന്നും യുവജന സംഘടനകൾ കുറ്റെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.