യൂത്ത് ലീഗ് ദേശീയ സമ്മേളനം ഹൈദരാബാദിൽ; യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മറ്റു സംസ്ഥാനങ്ങളിലേക്ക്
text_fieldsന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ഫെബ്രുവരി 12, 13 തീയതികളിൽ ഹൈദരാബാദിൽ നടക്കും. ഡൽഹി കെ.എം.ഡബ്ല്യൂ.എ ഹാളിൽ ചേർന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി യോഗമാണ് യൂത്ത് ലീഗിന്റെ രണ്ടാമത് ദേശീയ സമ്മേളനം നടത്താൻ തീരുമാനിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുക.
രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും മുസ്ലിം യൂത്ത് ലീഗ് ഘടകങ്ങൾ രൂപവത്കരിക്കാനും മൂന്നു മാസത്തിനകം വൻ നഗരങ്ങളിൽ കമ്മിറ്റികളുണ്ടാക്കാനും യോഗം തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ല കേന്ദ്രങ്ങളിൽ ജനസേവനകേന്ദ്രങ്ങൾ ആരംഭിക്കും. ഇതിന്റെ ദേശീയ തല ഉദ്ഘാടനം ഹരിയാനയിലെ മേവാതിൽ നടക്കും. കേരളത്തെ മാതൃകയാക്കി ഡൽഹിയിൽ ആരംഭിച്ച വൈറ്റ്ഗാർഡ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ: വി.കെ. ഫൈസൽ ബാബു , ദേശീയ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ആരിഫ് റഹ്ബർ (ഉത്തർ പ്രദേശ്) ,സുബൈർ ഖാൻ (മഹാരാഷ്ട്ര) സെക്രട്ടറിമാരായ നസ്റുള്ള ഖാൻ (തമിഴ്നാട്) ഉമർ ഫാറൂഖ് ഇനാംദാർ (കർണാടക) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.