അസം മിസോറം അതിർത്തിയിലെ സംഘർഷബാധിത പ്രദേശം യൂത്ത്ലീഗ് സംഘം സന്ദർശിച്ചു
text_fieldsന്യൂഡൽഹി: അസം മിസോറം അതിർത്തിയിലെ സംഘർഷബാധിത പ്രദേശമായ കച്ചാർതർ ഗ്രാമത്തിൽ സമാധാന ദൗത്യവുമായി യൂത്ത് ലീഗ് നേതൃസംഘം. ദേശീയ പ്രസിഡൻറ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് കലാപകാരികൾ ചുട്ടെരിച്ച ഗ്രാമങ്ങൾ സന്ദർശിച്ചത്. ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. സൈനിക നിരീക്ഷണത്തിലുള്ള പ്രദേശങ്ങളിലേക്ക് പോകാൻ സംഘത്തിന് അനുമതി നിഷേധിച്ചു.
നൂറോളം വീടുകളാണ് ഇവിടെ ചുട്ടെരിച്ചത്. അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് സമീര റെയിൽവേ ലൈനിൽ പ്രാദേശിക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരത്തിലും സംഘാംഗങ്ങൾ പങ്കെടുത്തു. അസം മുസ്ലിംലീഗ് കോഡിനേറ്റർ ബുർഹാനുദീൻ ബർ വയ്യ, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് തൗസീഫ് അഹമ്മദ്, ദാഹർ ഖാൻ, സുഹൈൽ ഹുദവി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. തിരിച്ചറിയൽ രേഖകൾ നഷ്ടമായവർക്ക് അടിയന്തരമായി രേഖകൾ ലഭ്യമാക്കാൻ വേണ്ട നിയമസഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.