രാമനവമി ആഘോഷത്തിനിടെ വിദ്വേഷ അക്രമം: ഡൽഹിയിൽ വിദ്യാർഥി യുവജന പ്രതിഷേധം
text_fieldsന്യൂഡൽഹി: രാമനവമി ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് മുസ്‍ലിംകൾക്കുനേരെ നടന്ന ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം. രാമനവമി ദിനത്തിൽ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലകളിലും നടന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി മതസാഹോദര്യം ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട് 'പൗരജാഗ്രത' എന്ന പൊതുബാനറിൽ ശനിയാഴ്ച ജന്തർ മന്തറിലാണ് പ്രതിഷേധം നടന്നത്.
മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും മെഴുകുതിരി കത്തിച്ചും നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ പങ്കുചേർന്നു. ഐസ, എം.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, കാമ്പസ് ഫ്രണ്ട് തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരും ആക്ടിവിസ്റ്റുകളും പങ്കെടുത്തു.
ഐസ ഡൽഹി സെക്രട്ടറി നേഹ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, കവിത കൃഷ്ണൻ, ഷുദ്ധബ്രത സെൻഗുപ്ത, അപൂർവാനന്ദ്, ഉമാരാഗ്, ഇൻസമാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.