മമതയെ വധിക്കാൻ വിദ്യാർഥിക്ക് 65 ലക്ഷം രൂപ വാഗ്ദാനം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വധിക്കാൻ വിദ്യാർഥിക്ക് 65 ലക്ഷം രൂപ വാഗ്ദാനം. മുർഷിദാബാദ് ജില്ലയിലെ ബെഹ്റാംപുരിലുള്ള 19കാരനാണ് അമേരിക്കയിലെ ഫ്ലോറിഡയിൽനിന്ന് വാട്സ്ആപ്പിൽ ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.10നാണ് സന്ദേശം ലഭിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. താൻ ഒരു ഭീകരസംഘടനയിൽ പ്രവർത്തിക്കുന്ന ആളാണെന്നും ഇന്ത്യയിൽ പങ്കാളിയെ വേണമെന്നും സന്ദേശം അയച്ചയാൾ അറിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതയെ കൊന്നാൽ 65 ലക്ഷം രൂപ തരുമെന്നും വിദ്യാർഥി സുരക്ഷിതനായിരിക്കുമെന്നും ഇയാൾ പറഞ്ഞു.
വിദ്യാർഥിയിൽനിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന്, താൻ വേറെ ആളെ അന്വേഷിക്കാെമന്ന് പറഞ്ഞ ഇയാൾ, പിന്നീട് വൈകീട്ട് 3.30ന് വീണ്ടും സന്ദേശം അയച്ചു. ഇതിൽ താൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചു. ഇൗ സമയം, തെൻറ രാജ്യത്തെ സ്നേഹിക്കുന്നുവെന്നും രാജ്യത്തെ തകർക്കാൻ കൂട്ടുനിൽക്കില്ലെന്നും വിദ്യാർഥി പ്രതികരിച്ചു. എന്നാൽ, രാജ്യത്തെ തകർക്കില്ലെന്നും ഒരാളെ കൊല്ലുകയാണ് ലക്ഷ്യമെന്നുമായിരുന്നു അജ്ഞാതെൻറ മറുപടി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ സന്ദേശത്തിലാണ് അമേരിക്കയിൽനിന്നാണ് സന്ദേശം വന്നതെന്ന് മനസ്സിലായത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.