അമരാവതിയിൽ യൂട്യൂബ് അക്കാദമി; ഗൂഗിൾ, യൂട്യൂബ് നേതൃത്വവുമായി ചർച്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
text_fieldsഅമരാവതി: ആന്ധ്രാപ്രദേശിലെ അമരാവതിയിൽ യൂട്യൂബ് അക്കാദമി ആരംഭിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ, യൂട്യൂബ് നേതൃത്വവുമായി ചർച്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. യൂട്യൂബ് സി.ഇ.ഒ നീൽ മോഹൻ അടക്കമുള്ളവരുമായാണ് ചന്ദ്രബാബു നായിഡു ചർച്ച നടത്തിയത്.
'ആന്ധ്രാപ്രദേശിനെ ഇന്ത്യയുടെ ഡിജിറ്റൽ ഹബാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു യുട്യൂബും ഗൂഗിളുമായി ചർച്ചകൾ നടത്തിയത്. ഗൂഗിൾ, യൂട്യൂബ് തുടങ്ങിയ ആഗോള കമ്പനികളുമായി നടത്തിയ ചർച്ചകൾ വലിയ ആവേശം നൽകുന്നതാണെന്ന്' നായിഡു പറഞ്ഞു. ഈ ചർച്ചകളിലൂടെ 'എ.ഐ ഫോർ ആന്ധ്രാപ്രദേശ്'എന്ന സംരംഭത്തിന് തുടക്കമായി എന്നും അദ്ദേഹം പറഞ്ഞു. കൃഷി, ആരോഗ്യ സംരക്ഷണം, സുസ്ഥിരത എന്നിവയിലെ എ.ഐ ആപ്ലിക്കേഷനുകൾ, സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കൽ, നൈപുണ്യ വികസനം, കാര്യക്ഷമമായ ഭരണത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തു.
നീൽ മോഹന് പുറമേ ഗൂഗിൾ ഏഷ്യാ പെസഫിക് റീജിയൻ പ്രസിഡൻ്റ് സഞ്ജയ് ഗുപ്ത, യൂട്യൂബ് വൈസ് പ്രസിഡൻ്റ് ലെസ്ലി മില്ലർ, ഗൂഗിൾ ഇന്ത്യയുടെ ഗവൺമെൻ്റ് അഫയേഴ്സ് ആൻഡ് പബ്ലിക് പോളിസി മാനേജിംഗ് ഡയറക്ടർ ശ്രീനിവാസ റെഡ്ഡി, കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു എന്നിവരും ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.