നിജ്ജർ വധം: വിഡിയോ ഇന്ത്യയിൽ വിലക്കി യൂട്യൂബ്
text_fieldsന്യൂഡൽഹി: ഖലിസ്താൻ നേതാവ് ഹർദീപ്സിങ് നിജ്ജർ കഴിഞ്ഞ ജൂണിൽ വെടിയേറ്റു മരിച്ചതിനെക്കുറിച്ച് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ (സി.ബി.സി) റിപ്പോർട്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരമാണ് യൂട്യൂബ് ഇത് വിലക്കിയതെന്ന് സി.ബി.സി വിശദീകരിച്ചു.
നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ 45 മിനിറ്റ് ഡോക്യുമെന്ററിയാണ് യൂട്യൂബിലുള്ളത്. കൊലപാതക ദൃശ്യങ്ങളും ‘ദി ഫിഫ്ത് എസ്റ്റേറ്റ്’ എന്ന പരിപാടിയിൽ സി.ബി.സി ഉൾപ്പെടുത്തിയിട്ടുണ്ട്. നിജ്ജറിനെ വധിച്ചത് ആസൂത്രിതമാണെന്നും ഇന്ത്യയുടെ പങ്കിന് വിശ്വസനീയമായ തെളിവുണ്ടെന്നും കാനഡ ആരോപിച്ചിരുന്നു.
വിഡിയോ നിയന്ത്രിക്കണമെന്ന് ഇന്ത്യൻ ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയത്തിൽനിന്ന് നിർദേശം ലഭിച്ചതായി യൂട്യൂബ് സി.ബി.സിയെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.