യൂട്യൂബിലെ വ്യാജ ചികിത്സ വിഡിയോകൾ നീക്കും
text_fieldsന്യൂഡൽഹി: വ്യാജ ചികിത്സയുടെ വിഡിയോ പ്രചരിക്കുന്നതിനെതിരെ നടപടിയുമായി യൂട്യൂബ്. ഹാനികരമോ ഫലപ്രദമോ അല്ലെന്ന് തെളിഞ്ഞ കാൻസർ ചികിത്സകളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളടക്കം ഇനി യൂട്യൂബ് നീക്കം ചെയ്യും.
ശാസ്ത്രീയമായ ചികിത്സയെ നിരുത്സാഹപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു. വെളുത്തുള്ളി അർബുദം ഭേദമാക്കും, റേഡിയേഷൻ തെറപ്പിക്ക് പകരം വിറ്റമിൻ സി കഴിച്ചാൽ മതി തുടങ്ങിയ വിഷയങ്ങളിലുള്ള ചില ‘വിദഗ്ധരുടെ’ വിഡിയോകൾ വ്യാപകമായി രാജ്യത്ത് പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.