വൈറലാവാൻ മൊബൈല്‍ ടവറില്‍ കയറിയ യൂട്യൂബർ കുടുങ്ങി; താഴെ ഇറക്കിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ
text_fieldsലഖ്നോ: വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ ടവറില്‍ കയറി കുടുങ്ങിയ യൂട്യൂബറെ മണിക്കൂറുകൾക്ക് ശേഷം താഴെയിറക്കി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മൊബൈൽ ടവറിനു മുകളിൽ കയറിയ യുവാവ് താഴെയിറങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. പിന്നീട് അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്.
യൂട്യൂബറായ നിലേശ്വര്‍ എന്ന യുവാവാണ് മൊബൈല്‍ ടവറില്‍ കുടുങ്ങിയത്. സമൂഹ മാധ്യമങ്ങളിലെ 'റീച്ചി'നാണ് നിലേശ്വര്‍ ടവറിൽ കയറിയത്. 8870 സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നിലേശ്വര്‍ സാഹസികത നിറഞ്ഞ വീഡിയോയിലൂടെ യൂട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു ടവറിൽ കയറിയത്.
താൻ ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി സുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വര്‍ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ടവറിന് മുകളിലേക്ക് കയറി. സുഹൃത്ത് ഇതെല്ലാം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ടവറില്‍ കയറിയ നിലേശ്വര്‍ താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങുയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.