ബേബി റാഠി വന്നു; അച്ഛനായ സന്തോഷം പങ്കുവെച്ച് ധ്രുവ് റാഠി
text_fieldsയൂട്യൂബർ ധ്രുവ് റാഠിക്കും ഭാര്യ ജൂലി ലിബറിനും ആൺകുഞ്ഞ് പിറന്നു. ശനിയാഴ്ചയാണ് കുഞ്ഞ് പിറന്നത്. അച്ഛനായതിന്റെ സന്തോഷം ധ്രുവ് റാഠി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. കുഞ്ഞിനെ കൈയിലെടുത്തു നിൽക്കുന്ന ധ്രുവ് റാഠിയുടെ ചിത്രങ്ങളാണ് പങ്കുവെച്ചത്. കുഞ്ഞിനും ധ്രുവിനും നിരവധി പേരാണ് ആശംസ നേർന്നത്. കുഞ്ഞു റാഠിക്ക് സ്വാഗതം എന്നു പലരും കുറിച്ചു. നടി റിച്ച ചദ്ദയും ദിയ മിർസയും ആശംസകൾ നേർന്നു.
ജൂലൈയിലാണ് ബേബി റാഠിയെത്തുന്നു എന്ന വാർത്ത ധ്രുവിന്റെ ഭാര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.പൂർണഗർഭിണിയായ ജൂലിയുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അന്ന് ധ്രുവ് റാഠിയെയും ജൂലിയെയും പലരും അഭിനന്ദിച്ചു. എന്നാൽ പരിഹസിക്കുന്ന കമന്റുകളും പോസ്റ്റിന് വന്നിരുന്നു. വ്ളോഗറും യുട്യൂബറും ഹെല്‍ത്ത് കെയര്‍ പ്രഫഷനലുമാണ് ജൂലി. നാലര ലക്ഷത്തോളം ആളുകളാണ് ജൂലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനുശേഷം 2021ലാണ് ധ്രുവും ജൂലിയും വിവാഹിതരായത്. ആസ്ട്രിയയിലെ വിയന്നയിലായിരുന്നു വിവാഹം. പിന്നീട് ഇന്ത്യന്‍ പരമ്പരാഗത ചടങ്ങുകളോടെയും വിവാഹം നടന്നു. ഹരിയാന സ്വദേശിയായ ധ്രുവ് നിലവില്‍ ജര്‍മനിയിലാണ് താമസിക്കുന്നത്.
ബി.ജെ.പിയുടെ കടുത്ത വിമർശകനാണ് ധ്രുവ്. രണ്ടു കോടി 32 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സുള്ള ധ്രുവിനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി പത്ത് ലക്ഷം ആളുകളാണ് പിന്തുടരുന്നത്. നേരത്തേയും സൈബർ ലോകം ധ്രുവിന്റെ ഭാര്യയെ ലക്ഷ്യമിട്ടിരുന്നു.ധ്രുവിന്റെ യഥാര്‍ഥ പേര് ബദറുദ്ദീന്‍ റാഷിദ് ലഹേരി എന്നാണെന്നും ഭാര്യ ജൂലി പാകിസ്താന് സ്വദേശിയായ സുലേഖയാണെന്നും ആയിരുന്നു പ്രധാന പ്രചാരണം. ഇരുവരും പാക് സൈന്യത്തിന്റെ സംരക്ഷണത്തിലാണ് കഴിയുന്നതെന്നും പ്രചാരണങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.