രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വിഡിയോ; യൂട്യൂബർക്ക് നോട്ടിസ് അയച്ച് കർണാടക പൊലീസ്
text_fieldsബംഗളൂരു: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കെതിരെ പ്രകോപന - വിദ്വേഷ വിഡിയോ അപ്‌ലോഡ് ചെയ്തെന്ന് കാണിച്ച് യൂട്യൂബർക്ക് നോട്ടിസ് അയച്ച് കർണാടക പൊലീസ്. ഉത്തർപ്രദേശിലെ നോയ്ഡ സ്വദേശിയായ യൂട്യൂബർ അജീത് ഭാരതിക്കെതിരെ ബംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ ജൂൺ 15ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഏഴ് ദിവസത്തിനകം ഹാജരാവണമെന്ന് നോട്ടിസിൽ ആവശ്യപ്പെടുന്നു.
‘രാഹുൽ എരിതീയിൽ എണ്ണയൊഴിക്കാൻ കഠിനമായി ശ്രമിക്കുന്നു, നസീർ മോദിയെ മുസ്‍ലിം തൊപ്പിയിൽ കാണാൻ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടിലായിരുന്നു വിഡിയോ. ഇത് വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ കാരണമാകുന്നതായി നോട്ടിസിൽ പറയുന്നു. അഭിഭാഷകനും കർണാടക പ്രദേശ് കോൺഗ്രസിന്റെ വിവരാവകാശ സെൽ സംസ്ഥാന സെക്രട്ടറിയുമായ ബി.കെ ബൊപ്പണ്ണയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത നടനും സംവിധായകനും സാമൂഹിക വിമർശകനുമായ നസീറുദ്ദീൻ ഷാ പറഞ്ഞിരുന്നു. മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.