'മാപ്പ് പറഞ്ഞു, ഇനി തൂങ്ങിച്ചാകാൻ കഴിയുമോ?' അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് പറഞ്ഞ യൂ ട്യൂബർ പിടിയിൽ
text_fieldsഇറ്റാനഗർ: അരുണാചൽ പ്രദേശ് എം.എൽ.എ നിനോങ് ഇറിങ്ങിനെതിരെ വംശീയാധിക്ഷേപം നടത്തിയ കേസിൽ യൂട്യൂബർ പരസ് സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിനും അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് പറഞ്ഞതിനെതിരെയും ലുധിയാനക്കാരനായ പരസിനെതിരെ കേസെടുത്തിട്ടുണ്ട്.
യൂട്യൂബർക്കെതിരെ കേസെടുക്കാനും പ്രതിയെ അരുണാചൽ പ്രദേശിന് കൈമാറാനും കേന്ദ്രമന്ത്രി കിരൺ റിജിജു ലുധിയാന കമീഷണർക്ക് നിരേ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് നടപടി.
പരാതി ലഭിച്ചതിനെ തുടർന്ന് വിദ്വേഷ വിഡിയോ നീക്കിയതായും യൂട്യൂബറും കുടുംബവും മാപ്പ് പറഞ്ഞതായും ലുധിയാന എ.സി.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്നും ചൈനയുടെ ഭാഗമാണെന്നും കോൺഗ്രസ് എം.എൽ.എയായ നിനോങ് ഇറിങ് ഇന്ത്യാക്കാരനല്ലെന്നും പരസ് വിഡിയോയിൽ പറയുന്നു. ഈ വിഡിയോ അരുണാചൽ പ്രദേശുകാരെ പ്രകോപിപ്പിച്ചിരുന്നു.
തുടർന്ന് യൂ ട്യൂബർ മാപ്പ് പറഞ്ഞുകൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തു. 'ഇനിയെന്താണ് എനിക്ക് ചെയ്യാൻ കഴിയുക? തൂങ്ങിച്ചാകാൻ കഴിയുമോ' എന്നും പരസ് ചോദിച്ചു. അരുണാചൽ പ്രദേശിലെ ജനങ്ങളെ അപമാനിക്കണമെന്ന് തനിക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും യൂട്യൂബർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.