ജഗൻെറ സത്യപ്രതിജ്ഞ ഇന്ന്
text_fieldsവിജയവാഡ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഇന്ന് സത്യപ്ര തിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈ.എസ്.ആർ കോൺഗ്രസിനെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് നയിച്ച ജഗന് ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിജയവാഡ ഇന്ദിരഗാന്ധി സ്റ്റേഡിയമാണ് 30,000ത്തിലധികം പേർ പെങ്കടുക്കുന്ന ചടങ്ങിന് വേദിയൊരുക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിനെത്തും. ഡി. സഞ്ജീവയ്യക്കും ചന്ദ്രബാബു നായിഡുവിനും ശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് 46കാരനായ ജഗൻ. മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും ടി.ഡി.പിയുടെ മുതിർന്ന നേതാക്കളെ ചടങ്ങിനയക്കാനാണ് നായിഡുവിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.