ആന്ധ്രയിൽ പാർട്ടി രൂപീകരിക്കാനൊരുങ്ങി ജഗന്റെ സഹോദരി വൈ.എസ് ശർമിള
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ഭരണക്ഷക്ഷിയായ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിക്ക് വെല്ലുവിളി ഉയർത്താൻ പുതിയ പാർട്ടി രൂപികരിക്കാനെരുങ്ങി മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്. ശർമിള.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുമായി അത്ര സ്വരച്ഛേർച്ചയിലല്ലാത്ത സഹോദരി ശർമിള 2021 ജൂലൈയിൽ വൈ.എസ്.ആർ തെലങ്കാന പാർട്ടിക്ക് രൂപം നൽകിയിരുന്നു. അതൊരിക്കലും സംഭവിക്കാത്ത കാര്യമല്ലെന്നായിരുന്നു അയൽസംസ്ഥാനമായ ആന്ധ്രയിൽ പാർട്ടി രൂപീകരിക്കുമോയെന്ന ചോദ്യത്തിന് ശർമിള നൽകിയ മറുപടി. വൈ്എസ്.ആർ തെലങ്കാന പാർട്ടി രൂപീകരിച്ചത് തെലങ്കാനയിലെ ജനങ്ങളെ സേവിക്കാനാണെന്നും രാഷ്ട്രീയത്തിൽ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും അവർ പറഞ്ഞു.
'അധികാരത്തിലിരിക്കുന്നവർ എക്കാലവും അധികാരത്തിൽ തുടരുമെന്ന് കരുതിയാൽ അത് വിഡ്ഢിത്തമാണ്. അധികാരത്തിലില്ലാത്തവർക്ക് അധികാരത്തിൽ വരാൻ കഴിയില്ലെന്ന് തോന്നിയാൽ ഒരിക്കലും അധികാരത്തിൽ വരാൻ കഴിയില്ല. അതുകൊണ്ട് ഒരിക്കലുമില്ലെന്ന് ഒരിക്കലും പറയരുത്'- ശർമിള പറഞ്ഞു.
തെലങ്കാനയിലെ കാർഷിക ദുരിതം മൂലം കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെ ശർമിള കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.