വിമത എം.പിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി വൈ.എസ്.ആർ. കോൺഗ്രസ്
text_fieldsന്യൂഡൽഹി: വിമത എം.പി രഘു രാമകൃഷ്ണ രാജുവിന്‍റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി. വൈ.എസ്.ആർ.സി.പി ലോക്സഭ ചീഫ് വിപ്പ് മർഗാനി ഭരത് സ്പീക്കർ ഒാം ബിർലയെ നേരിൽ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് രഘു രാമകൃഷ്ണ രാജുവിന്‍റെ അംഗത്വം റദ്ദാക്കാൻ വൈ.എസ്.ആർ. കോൺഗ്രസ് ആവശ്യപ്പെടുന്നത്. പാർട്ടിക്കെതിരെ മോശം പരാമർശം നടത്തിയതിന്‍റെ തെളിവുകളും ഭരത് സ്പീക്കർക്ക് കൈമാറി.
സ്വന്തം പാർട്ടിക്കെതിരെ ശബ്ദമുയർത്തുന്ന ആളാണ് രഘു രാമകൃഷ്ണ രാജു. അടുത്ത കാലത്ത് ആന്ധ്രാപ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (എപി-സി.ഐ.ഡി) രഘു രാമകൃഷ്ണ രാജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് ഫയൽ ചെയ്തിരുന്നു. കസ്റ്റഡിയിൽ തന്നെ മർദ്ദിച്ചതായി രാജു ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയും നിരവധി എം.പിമാർക്ക് കത്തയക്കുകയും എം.പി. ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.