Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ പുതിയ...

തെലങ്കാനയിൽ പുതിയ കരുനീക്കം: വൈ.എസ്. ​ശർമിളയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാർ

text_fields
bookmark_border
YS Sharmila meets DK Shivakumar
cancel

ബം​ഗ​ളൂ​രു: ഈ ​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ല​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ സാ​ധ്യ​ത​യു​ടെ സൂ​ച​ന​യാ​യി വൈ.​എ​സ്.​ആ​ർ തെ​ല​ങ്കാ​ന പാ​ർ​ട്ടി അ​ധ്യ​ക്ഷ വൈ.​എ​സ്. ശ​ർ​മി​ള​യും ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ശി​വ​കു​മാ​റി​ന്റെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് ഉ​ജ്ജ്വ​ല തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച ശി​വ​കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു​പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ന്റെ വി​ജ​യ​ത്തെ​യും ശി​വ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തെ​യും പ്ര​ശം​സി​ച്ച ശ​ർ​മി​ള, തെ​ല​ങ്കാ​ന​യി​ൽ ​കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കാ​ൻ ത​ങ്ങ​ൾ ആ​രു​മാ​യും തു​റ​ന്ന ച​ർ​ച്ച​ക്ക് ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കെ.​സി.​ആ​ർ താ​ലി​ബാ​ൻ പ്ര​സി​ഡ​ന്റി​നെ പോ​ലെ​യാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ശ​ർ​മി​ള​യു​ടെ ട്വീ​റ്റ്.

കോ​ൺ​ഗ്ര​സ് വി​രു​ദ്ധ പ്ര​തി​പ​ക്ഷ ചേ​രി​യി​ലാ​ണ് ആം ​ആ​ദ്മി, ജെ.​ഡി-​എ​സ് തു​ട​ങ്ങി​യ​വ​ക്കൊ​പ്പം ബി.​ആ​ർ.​എ​സും നി​ൽ​ക്കു​ന്ന​ത്. തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സു​മാ​യി ക​ടു​ത്ത ശ​ത്രു​ത പു​ല​ർ​ത്തു​ന്ന കെ.​സി.​ആ​റി​ന്റെ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി​ക്കെ​തി​രെ (ബി.​ആ​ർ.​എ​സ്) സ​ഖ്യ​ത്തി​ന് കോ​ൺ​ഗ്ര​സും ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ലെ ട്ര​ബ്ൾ ഷൂ​ട്ട​റാ​യ ശി​വ​കു​മാ​റി​ന്റെ ന​യ​ത​ന്ത്ര മി​ടു​ക്ക് ​വൈ.​എ​സ്.​ആ​ർ.​ടി.​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ലൂ​ടെ തെ​ല​ങ്കാ​ന​യി​ലും പ​യ​റ്റാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DK ShivakumarYS Sharmila
News Summary - YSRTP chief YS Sharmila meets DK Shivakumar in Karnataka
Next Story