Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 5:20 PM IST Updated On
date_range 22 Jan 2021 5:20 PM ISTമുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇസഡ് പ്ലസ് സുരക്ഷ
text_fieldsbookmark_border
ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജൻ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നൽകി കേന്ദ്ര സർക്കാർ. 66കാരനായ ഗൊഗോയിക്ക് സി.ആർ.പി.എഫിന്‍റെ സായുധ കമാൻഡോകൾ സംരക്ഷണം നൽകും.
നിലവിൽ രാജ്യസഭ അംഗമായ ഇദ്ദേഹത്തിന് ഡൽഹി പൊലീസാണ് സുരക്ഷ ഒരുക്കിയിരുന്നത്. 2019 നവംബറിലാണ് ഇദ്ദേഹം സുപ്രീം കോടതിയിൽനിന്ന് വിരമിക്കുന്നത്. അതിനുശേഷമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സി.ആർ.പി.എഫ് നിലവിൽ സുരക്ഷയൊരുക്കുന്ന 63ാമത്തെ വ്യക്തിയാണ് ഗൊഗോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story