പോരാട്ടം കൂടെയുള്ളവരുടെ കരുത്തില്‍ –സാകിയ ജാഫ്രി
text_fieldsന്യൂഡല്‍ഹി: ഒന്നര പതിറ്റാണ്ടിനുശേഷവും കൂടെ നില്‍ക്കുന്ന മനുഷ്യരാണ് നീതിക്കായുള്ള പോരാട്ടത്തിന് കരുത്തുപകരുന്നതെന്ന്, ഗുജറാത്ത് വംശഹത്യയില്‍ ചുട്ടുകൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സകിയ ജാഫരി. ഗുജറാത്ത് വംശഹത്യയുടെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ളെന്നും അതുമായി മുന്നോട്ടുപോകുമെന്നും സകിയ തുടര്‍ന്നു.
അഹ്മദാബാദില്‍ ഒരുക്കിയ ചടങ്ങില്‍ കൂടി പങ്കെടുത്താണ് ഡല്‍ഹിയിലേക്ക് താന്‍ വരുന്നതെന്ന് അവര്‍ പറഞ്ഞു. അന്ന് കലാപത്തിന് നേതൃത്വം നല്‍കിയ മായാ കോട്നാനിയടക്കമുള്ളവര്‍ പുറത്ത് നടക്കുമ്പോള്‍ എങ്ങനെ നീതി ലഭിച്ചുവെന്നാണ് പറയുന്നതെന്ന് മകള്‍ നിശ്റീന്‍ ജാഫരി ചോദിച്ചു. ഇരകള്‍ക്ക് പോരാട്ടവീര്യം പകര്‍ന്നതിന് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് സകിയക്ക് അഭിവാദ്യമര്‍പ്പിച്ചു. ഈ പോരാട്ടത്തില്‍ സകിയ വല്ലാത്ത ആവേശമാണ് കാണിച്ചത്. അവര്‍ നടത്തിയ പരിശ്രമം വാക്കുകള്‍ക്കതീതമാണ്.
കലാപത്തിലെ ഇരകള്‍ക്കുവേണ്ടി പോരാടുന്ന നിങ്ങള്‍ എന്തുകൊണ്ട് ഗോധ്രയിലെ ഇരകള്‍ക്കുവേണ്ടി പോരാടുന്നില്ല എന്ന് ചോദിക്കുവോളം താഴ്ന്ന നിലവാരത്തിലാണ് പലരുമത്തെിയത്. ഇത്രയും താഴ്ന്ന സംഭാഷണം രാജ്യത്ത് നടക്കുന്നതിന്‍െറ കാരണം അത്തരമാളുകള്‍ അധികാരത്തിലുള്ളതിനാലാണ്. ചെറിയ മനസ്സും ബുദ്ധിയുമാണവര്‍ക്ക്. ഭരണഘടന എന്താണെന്നും തങ്ങളുടെ പദവിയുടെ അന്തസ്സെന്താണെന്നും ഇവര്‍ക്കറിയില്ല. ഇപ്പോഴും ഗുല്‍ബര്‍ഗ് സൊസൈറ്റി സന്ദര്‍ശിക്കുന്നവര്‍ക്ക് അറിയാന്‍ കഴിയും എന്തുമാത്രം കാഠിന്യമുള്ള രാസവസ്തുവാണ് തീ ആളിപ്പടരാന്‍ അന്ന് ഉപയോഗിച്ചതെന്ന്. എല്ലായിടത്തും ഈ രാസവസ്തുവത്തെി. വാളുകളും ത്രിശൂലങ്ങളുമത്തെി. ഇതൊന്നും ആസൂത്രണമില്ലാതെ സംഭവിക്കില്ല -ടീസ്റ്റ പറഞ്ഞു.
ഗുജറാത്തിലെ പരീക്ഷണം രാജ്യമൊട്ടുക്കും വ്യാപിക്കുന്ന കാഴ്ചയാണെന്ന് ശബ്നം ഹാശ്മി പറഞ്ഞു. ഭൂരിപക്ഷത്തിനിടയില്‍ മുസ്ലിംകളെക്കുറിച്ച് ഭീതിയുണ്ടാക്കുക എന്നതാണത്. ലവ് ജിഹാദ്, പാഠപുസ്തകങ്ങളിലെ വര്‍ഗീയത തുടങ്ങിയ പരീക്ഷണമെല്ലാം ഗുജറാത്തില്‍ വളരെ മുമ്പേ നടന്നതാണ്. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് എങ്ങനെയാണോ മാറിയത് അതുപോലെ രാജ്യവും മാറുകയാണ്.
മുഖ്യമന്ത്രിയായപ്പോള്‍ നടന്ന കലാപത്തിന്‍െറ പാപക്കറയില്‍നിന്ന് പ്രധാനമന്ത്രിയായത് കൊണ്ട് ഒഴിവാകാന്‍ കഴിയില്ളെന്ന് ശബ്നം ഹാശ്മി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിയായതുകൊണ്ട് 2000 പേരെ കൊന്നത് മറക്കണമെന്നാണോ പറയുന്നതെന്ന് ശബ്നം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.