ഗുജറാത്ത് വംശഹത്യ: മോദിക്കെതിരായ സകിയ ജാഫരിയുടെ ഹരജി തള്ളി
text_fieldsഅഹ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയത് ചോദ്യം ചെയ്ത് സാകിയ ജാഫരി സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. മോദിക്കും കൂട്ടാളികൾക്കും കലാപത്തിനുപിന്നിലെ വലിയ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ഹരജിയിലെ ആരോപണം നിരസിച്ച ഹൈകോടതി ജസ്റ്റിസ് സോണിയ ഗൊകാനി, ഇക്കാര്യം സുപ്രീംകോടതിയും നിരാകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, കേസിൽ തുടരന്വേഷണമാവശ്യപ്പെട്ട് ഹരജിക്കാരിക്ക് മേൽകോടതിയെ സമീപിക്കാമെന്ന് ഹൈകോടതി നിർദേശിച്ചു.
കലാപത്തിലെ ഗൂഢാലോചന ആരോപണം സഞ്ജീവ് ഭട്ടിെൻറ കേസിൽ സുപ്രീംകോടതി പരിഗണിക്കുകയും തള്ളുകയും ചെയ്തതാണെന്നും അക്കാര്യത്തിലേക്ക് കൂടുതൽ കടക്കുന്നില്ലെന്നും ജസ്റ്റിസ് സോണിയ വ്യക്തമാക്കി. 2012 ഫെബ്രുവരി എട്ടിനാണ് പ്രത്യേക അന്വേഷണ ഏജൻസി (എസ്.െഎ.ടി) മോദിയെയും മറ്റുള്ളവരെയും കുറ്റമുക്തരാക്കി മജിസ്ട്രേറ്റ്കോടതിയിൽ റിേപ്പാർട്ട് സമർപ്പിച്ചത്. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ഉത്തരവിടാൻ പരിമിതികളുണ്ടെന്ന് അന്ന് മജിസ്ട്രേറ്റ് പറഞ്ഞത് ശരിയായ നടപടിയല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
മോദിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാകിയ ജാഫരി 2013 ഡിസംബറിൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് 2014ൽ അവർ ഹൈകോടതിയെ സമീപിച്ചത്. 2002 ഫെബ്രുവരി 28ന് ഗുജറാത്തിെല ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ കൂട്ടക്കുരുതിയുടെ ഇരയായ മുൻ എം.പി ഇഹ്സാൻ ജാഫരിയുടെ വിധവയാണ് സാകിയ ജാഫരി. സാമൂഹികപ്രവർത്തക ടീസ്റ്റ സെറ്റൽവാദിെൻറ ‘സിറ്റിസൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ്’ എന്ന സംഘടനവഴിയാണ് അവർ ഹൈകോടതിയെ സമീപിച്ചത്.
മോദിയും ഉന്നത പൊലീസുകാരും ഉദ്യോഗസ്ഥരുമടങ്ങുന്ന 59 പേർക്ക് ഗുജറാത്ത് വംശഹത്യയുടെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഹരജിയിൽ ആരോപിച്ചു. കേസിൽ ഹൈകോടതി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഗുജറാത്ത് കലാപത്തെപ്പറ്റി സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും തങ്ങളുടെ റിപ്പോർട്ടിന് വിപുലമായ സ്വീകാര്യത ലഭിച്ചതാണെന്നും അവകാശപ്പെടുന്ന റിപ്പോർട്ട് നേരേത്ത എസ്.െഎ.ടി ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.
സംഭവത്തിലെ ആരോപണങ്ങളെല്ലാം മജിസ്ട്രേറ്റ് കോടതി വിശദമായി പരിശോധിച്ച ശേഷം കലാപത്തിലെ ‘വലിയ ഗൂഢാലോചന’യിൽ തുടരന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയതാണെന്നും എസ്.െഎ.ടി കോടതിയിൽ വാദിച്ചു. അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി അത് തള്ളാനോ തുടരന്വേഷണം നടത്താനോ തയാറായില്ലെന്ന് സാകിയയുടെ അഭിഭാഷകൻ മിഹിർ ദേശായി ഹൈകോടതിയിൽ വാദിച്ചു. ഇക്കാര്യത്തിൽ മജിസ്ട്രേറ്റ് കോടതി, സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും കലാപത്തിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സാക്ഷികളുടെ ഒപ്പുവെച്ച പ്രസ്താവനകൾ കീഴ്കോടതി അവഗണിക്കുകയായിരുന്നെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.