വിവാദ പരാമർശം: ഹിസ്ബ് നേതാവ് സാകിർ മൂസ പാർട്ടിവിട്ടു
text_fieldsശ്രീനഗർ: കശ്മീർ പ്രശ്നം രാഷ്ട്രീയമാണെന്നുപറഞ്ഞ ഹുർറിയത്ത് നേതാക്കളെ തലയറുത്ത് ശ്രീനഗറിലെ ലാൽചൗകിൽ കെട്ടിത്തൂക്കുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിൽ പെട്ട ഹിസ്ബുൽ മുജാഹിദീൻ നേതാവ് സാകിർ മൂസ പാർട്ടി വിട്ടു. പരാമർശത്തിന് പാർട്ടി പിന്തുണ നൽകാതിരിക്കുകയും വിമർശനം കനക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നീക്കം. കശ്മീരിലേത് മതപരമായ പോരാട്ടമാണെന്നും രാഷ്ട്രീയമല്ലെന്നുമുള്ള തെൻറ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നവമാധ്യമങ്ങളിൽ ഒടുവിൽ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ സാകിർ മൂസ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ബുർഹാൻ വാനി കൊല്ലപ്പെടുന്നതോടെയാണ് സാകിർ മൂസ സംഘടനയിൽ പ്രധാന പദവിയിലെത്തുന്നത്. നേരത്തെ, മൂസയുടെ പരാമർശത്തിന് സംഘടനയുമായി ബന്ധമില്ലെന്ന് സംഘടനാ വക്താവ ്സലീം ഹാശ്മി വ്യക്തമാക്കിയിരുന്നു.
വിഘടനവാദി നേതാക്കളുടെ സുരക്ഷ അപേക്ഷ പരിഗണിക്കും -മഹ്ബൂബ മുഫ്തി
വിഘടനവാദി നേതാക്കൾ സുരക്ഷ ആവശ്യപ്പെടുകയാണെങ്കിൽ പരിഗണിക്കുമെന്ന് ജമ്മു-കശ്മീർ സർക്കാർ. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സാക്കിർ മൂസ വിഘടനവാദി നേതാക്കൾക്കെതിരെ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണിത്. ആരെങ്കിലും സുരക്ഷ ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കുകയാണെങ്കിൽ അപേക്ഷ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീരിലെ സംഘർഷം രാഷ്ട്രീയ പ്രശ്നമാെണന്ന് വിഘടനവാദി നേതാക്കൾ അഭിപ്രായപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഇവരെ കൊലപ്പെടുത്തുമെന്ന് മൂസ ഭീഷണി മുഴക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.