സാകിർ നായികിെൻറ ഫ്ലാറ്റുകൾ കണ്ടുകെട്ടാൻ നീക്കം
text_fieldsമുംബൈ: ആവർത്തിച്ച് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് ഇസ്ലാമിക പ്രചാരകൻ ഡോ. സാകിർ നായികിെൻറ ഫ്ലാറ്റുകൾ കണ്ടുകെട്ടാൻ ദേശീയ അന്വേഷണ ഏജൻസി നീക്കമാരംഭിച്ചു. അദ്ദേഹത്തിെൻറ സ്വന്തം ഫ്ലാറ്റും കൂട്ടുടമസ്ഥതയിലുള്ള മറ്റ് നാല് ഫ്ലാറ്റുകളുമാണ് എൻ.െഎ.എ നോട്ടമിട്ടിരിക്കുന്നത്.
ദക്ഷിണ മുംബൈയിലെ മസ്ഗാവിലുള്ള മാരിയ ഹൈസ്റ്റ്, ക്രിസ്റ്റൽ െറസിഡൻസി, ജാസ്മിൻ അപ്പാർട്മെൻറ്സ് കെട്ടിടങ്ങളിലുള്ള ഫ്ലാറ്റുകൾ കണ്ടുകെട്ടാൻ പ്രത്യേക എൻ.െഎ.എ കോടതിയുടെ അനുമതി തേടി. പ്രഖ്യാപിത കുറ്റവാളിയായി കണക്കാക്കിയിരിക്കെ കോടതിയിൽ ഹാജരാകാൻ സമ്മർദം ചെലുത്തുകയാണ് ലക്ഷ്യമെന്ന് എൻ.െഎ.എ ഉദ്യോഗസ്ഥർ പറഞ്ഞു. സമൻസ് പുറപ്പെടുവിച്ചതും കുറ്റവാളിയായി പ്രഖ്യാപിച്ചതും സി.ആർ.പി.സി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എൻ.െഎ.എ നീക്കത്തെ സാകിർ നായികിെൻറ അഭിഭാഷകൻ മുബിൻ സൊൾക്കർ കോടതിയിൽ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.