തനിക്കെതിരെ രാഷ്ട്രീയ വേട്ടയാടൽ നടക്കുന്നു -സാകിർ നായിക്
text_fieldsമുംബൈ: കേന്ദ്ര സർക്കാർ നിരന്തരം വേട്ടയാടുകയാണെന്നും തനിക്കെതിരെ റെഡ് കോർണർ നോ ട്ടീസ് പുറപ്പെടുവിക്കാൻ ഇൻറർപോളിനു മേൽ സമ്മർദം ചെലുത്തിവരുകയാണെന്നും പ്രഭാ ഷകൻ സാകിർ നായിക്. 2016ൽ ഇന്ത്യ വിട്ട അദ്ദേഹം ഒരു പ്രസ്താവനയിലാണ് കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തിയത്. അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇൻറർപോളിനു മേൽ സർക്കാർ നടത്തുന്ന സമ്മർദത്തെക്കുറിച്ച് ബോധ്യമുണ്ട്.
ഇൻറർപോൾ ഇതുവരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് ചില അംഗരാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞു. തനിക്കെതിരായ നോട്ടീസ് ഇൻറർപോൾ നേരത്തേ റദ്ദാക്കിയതാണ്. എന്നാൽ, ഒന്നരവർഷത്തോളമായി കുറ്റപത്രം സമർപ്പിച്ച് റെഡ്കോർണർ നോട്ടീസിന് സർക്കാർ സമ്മർദം ചെലുത്തിവരുകയാണ്. എന്നാൽ, ഇതിന് വഴങ്ങി ഇൻറർപോൾ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല -നായിക് പ്രസ്താവനയിൽ പറഞ്ഞു.
2016 മുതൽ എൻ.ഐ.എ അന്വേഷിക്കുന്ന നായിക് ഇപ്പോൾ മലേഷ്യയിൽ ഉണ്ടെന്നാണ് വിവരം. അദ്ദേഹത്തിൻെറ ഇസ്ലാമിക് റിസർച് ഫൗണ്ടേഷനെ (ഐ.ആർ.എഫ്) അഞ്ചു വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിച്ചുവെന്നും മതവിദ്വേഷം വളർത്തിയെന്നും ആരോപിച്ച് നായികിനും കൂട്ടുപ്രതികൾക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം 2017ൽ മുംബൈയിലെ കോടതിയിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.