സാകിർ നായിക് മലേഷ്യയിലെന്ന് റിപ്പോർട്ട്
text_fieldsക്വാലാലംപുർ: തീവ്രവാദത്തിന് പ്രോത്സാഹനം നൽകിയന്ന കേസിൽ എൻ.ഐ.എ കുറ്റപ്പത്രം നൽകിയ മതപ്രഭാഷകൻ സാകിർ നായിക് മലേഷ്യയിലെന്ന് റിപ്പോർട്ട്. സാകിർ നായിക് ക്വലാലംപുരിലെ പ്രമുഖ പള്ളിയിൽ പ്രാർഥന നടത്തിയതിന്‍റെ ചിത്രങ്ങൾ ദേശീയ മാധ്യമം പുറത്തുവിട്ടു. മലേഷ്യൻ പ്രധാനമന്ത്രിയും മുതിർന്ന നേതാക്കളും വരാറുള്ള പള്ളിയായ പുത്ര മോസ്ക്കിലാണ് സാകിർ നായിക് വെള്ളിയാഴ്ച പ്രാർഥനക്കെത്തിയത്. ഒരു സ്വകാര്യ സുരക്ഷാ സൈനികനോടൊപ്പം പള്ളിയിൽ നിന്നിറങ്ങുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും കടന്ന സാകിർ നായികിന് യു.കെയും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മലേഷ്യ നായികിന് സ്ഥിര താമസത്തിനുള്ള അനുവാദം നൽകിയിരിക്കുന്നത്.
സാകിർ നായികിന്‍റെ പ്രഭാഷണങ്ങൾ സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നതാണെന്ന് കഴിഞ്ഞ ആഴ്ച എൻ.ഐ.എ സമർപ്പിച്ച കുറ്റപ്പത്രത്തിൽ പറയുന്നുണ്ട്. ബംഗ്ളാദേശും നായികിന്‍റെ ഉടമസ്ഥതിയിലുള്ള പീസ് ടി.വി ചാനൽ നിരോധിച്ചിരുന്നു. ധാക്കയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടത്തിന്‍റെ ഉത്തരവാദികൾ സാകിർ നായിക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണെന്ന വാർത്തയെ തുടർന്നാണ് ബംഗ്ളാദേശിന്‍റെ നടപടി. ഇതേ തുടർന്നാണ് ഇന്ത്യയും സാകിർ നായികിനും അദ്ദേഹത്തിന്‍റെ സ്ഥാപനമായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനും നിരോധനമേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.